കോട്ടയം: ഡി.സി. ബുക്‌സ് ശ്രീനാരായണ ഗുരുവിന്റെ സമ്പൂർണ കൃതികൾ പ്രസിദ്ധീകരിക്കുന്നു. ഗുരുദേവന്റെ അമൂല്യരചനകളുടെ സമ്പൂർണ വ്യാഖ്യാനമാണ് വായനക്കാരിലേക്ക് എത്തുന്നത്. വ്യാഖ്യാനം നിർവഹിച്ചിരിക്കുന്നത് മുനി നാരായണപ്രസാദാണ്. ഗുരുവിന്റെ ദാർശനിക കൃതികൾ, സ്‌തോത്ര കൃതികൾ, സാരോപദേശ കൃതികൾ, ഗദ്യകൃതികൾ, തർജ്ജമകൾ തുടങ്ങി 63 കൃതികളാണ് മൂന്ന് വാല്യങ്ങളിലായി 3,000 പേജുകളിൽ സമാഹരിച്ചിരിക്കുന്നത്.
പദാർത്ഥങ്ങൾ വിശദീകരിച്ച് ലളിതമായ വ്യാഖ്യാനം കൃതികൾക്ക് നൽകിയിരിക്കുന്നു. ഓരോ കൃതിക്കും മുനി നാരായണപ്രസാദ് ആമുഖം എഴുതിയിട്ടുണ്ട്. ഗുരുവിന്റെ ശിഷ്യനായ നടരാജഗുരു സ്ഥാപിച്ച നാരായണ ഗുരുകുല പ്രസ്‌ഥാനത്തിന്റെ മൂന്നാമത്തെ അദ്ധ്യക്ഷനാണ് മുനി നാരായണപ്രസാദ്. നടരാജ ഗുരുവും ഗുരു നിത്യചൈതന്യ യതിയുമായിരുന്നു മുൻ അദ്ധ്യക്ഷന്മാർ. ശ്രീനാരായണ ഗുരുവിന്റെ എല്ലാ കൃതികളും മുനി നാരായണ പ്രസാദ് ഇംഗ്ളീഷിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്. 12 സ്വതന്ത്ര കൃതികളും 17 ഇംഗ്ളീഷ് കൃതികളും അദ്ദേഹം രചിച്ചിട്ടുണ്ട്.
'ശ്രീനാരായണഗുരു കൃതികൾ സമ്പൂർണം" ഇപ്പോൾ പ്രീ-ബുക്ക് ചെയ്യാം. 3,500 രൂപ വിലയുള്ള കൃതികൾ ആദ്യം ബുക്ക് ചെയ്യുന്ന 10,000 പേർക്ക് 1,999 രൂപയ്ക്ക് ലഭിക്കും. ഒപ്പം 1,000 ഡി.സി. റിവാർഡ് പോയിന്റും ലഭിക്കും. 30 ദിവസത്തിനകം രണ്ടു ഗഡുക്കളായി (₹1,000+₹999) തുക അടയ്‌ക്കാനും സൗകര്യമുണ്ട്. കൃത്യസമയത്തിനകം അടയ്ക്കുന്നവർക്ക് 500 ഡി.സി. റിവാർഡ് പോയിന്റ് ലഭിക്കും. മൂന്നുതവണയായി (₹1,000+₹600+₹600=₹2,200) 90 ദിവസത്തിനകം തുക കൃത്യമായി അടയ്ക്കുന്നവർക്ക് 300 റിവാർഡ് പോയിന്റും ലഭിക്കും. ബുക്കിംഗിന്: 9946109101, 9947055000. വാട്‌സ്ആപ്പ്: 9946109449.