ps-sreedharan-pilla-

കോഴിക്കോട്: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിശ്വാസികളുടെ വോട്ട് ചോർന്ന്പോയെന്ന് പറയുന്ന സി.പി.എം ശബരിമല വിഷയത്തിൽ തെറ്റുപറ്റിയെന്ന് സമ്മതിക്കാൻ തയ്യാറുണ്ടോയെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ള. ശബരിമല സംസ്ഥാന വിഷയമാണെന്നും നിയമ നിർമ്മാണം നടത്താൻ സംസ്ഥന സർക്കാർ ത‌‌‌യ്യാറാവണമെന്നും ശ്രീധരൻ പിള്ള ആവശ്യപ്പെട്ടു. കോഴിക്കോട്ട് വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാന വിഷയമായാലും കേന്ദ്ര വിഷയമായാലും നിയമസഭയ്ക്ക് ഇത് ആവശ്യപ്പെടാനുള്ള വ്യവസ്ഥയുണ്ട്. ഹിന്ദു വോട്ടുകൾ ശബരിമലയുടെ പേരിൽ ചോർന്ന് പോയെന്ന് പറയുന്ന സി.പി.എം പറയുന്നത്. തെറ്റുപറ്റിയെന്ന് സമ്മതിക്കാൻ തയ്യാറുണ്ടോ എന്നും ശ്രീധരൻപിള്ള ചോദിച്ചു.