neymer-

സാവോപോളോ: തനിക്കെതിരെ പീഡന ആരോപണം ഉന്നയിച്ച യുവതിയുമായുള്ള വാട്സാപ്പ് ചാറ്റ് പുറത്ത് വിട്ട് ബ്രസീലിയൻ ഫുട്ബാൾ താരം നെയ്മർ ജൂനിയർ. ഇൻസ്റ്റഗ്രാമിലൂടെ പരിചയപ്പെട്ട യുവതിയെ പാരിസീലെ ഹോട്ടലിൽ വിളിച്ചുവരുത്തി പീഡിപ്പിച്ചതായാണ് നെയ്റിനെതിരെ ആരോപണം ഉയർന്നത്. മേയ് 15ന് നടന്ന സംഭവത്തിൽ കഴിഞ്ഞ ശനിയാഴ്ചയാണ് യുവതി പൊലീസിൽ പരാതി നൽകിയത്. നേരത്തെ ബ്ലാക്ക്മെയിലിംഗിനാണ് യുവതി ശ്രമിക്കുന്നതെന്ന് നെയ്മറിന്റെ മാനേജ്മെന്റ് ഔദ്യോഗിക വെബ്സൈറ്റിൽ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് നെയ്മർ വിശദീകരണവുമായി ഫേസ്ബുക്കിൽ എത്തിയത്.

ആ യുവതിയുമായുള്ള എല്ലാ സ്വകാര്യ നിമിഷങ്ങളും ചാറ്റും ആരാധകർക്ക് മുന്നിൽ തുറന്നുകാണിക്കുകയാണെന്ന് നെയ്മർ വീഡിയോയിൽ പറയുന്നു. ഒരു പുരുഷനും സ്ത്രീയും തമ്മിൽ ഒറു മുരിക്കുള്ലിൽ ഏതുതരത്തിലുള്ള ബനാധം ുണ്ടാകുമോ അത് മാത്രമേ അന്ന് സംഭവിച്ചിട്ടൂള്ളൂ. എല്ലാ കാമുകീകാമുകൻമാർക്കുമിടയിൽ നടക്കുന്ന കാര്യം മാത്രമാണുണ്ടായത്. പിന്നീടും മെസ്സേജ് അയയ്ക്കുന്നത് തുടർന്നു. എന്നാൽ ഇപ്പോൾ ബലാത്സംഗ ആരോപണം ഉന്നയിക്കുന്നത് ചെറുതായി കാണാവുന്ന ഒന്നല്ല. അത് എന്നെ അദ്ഭുതപ്പെടുത്തയെന്നും നെയ്മർ പറയുന്നു.

എല്ലാം യുവതിയുടെ കൂടെ സമ്മതപ്രകാരമാണ് നടന്നത്. അവർ ഒരുക്കിയ കെണിയിൽ ഞാൻ വീഴുകയായിരുന്നു.ഇനി ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ എനിക്കുള്ള പാ‌ഠം കൂടിയാണിത്.എന്തൊക്കെ സംഭവിച്ചാലും ഇതുപോലെ എപ്പോഴും സത്യസന്ധനായിരിക്കുമെന്നും നെയ്മർ പറഞ്ഞു.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട ബ്രസീലുകാരിയായ യുവതിയോട് തന്നെ കാണാൻ പാരീസിലെത്താൻ നെയ്മർ പറഞ്ഞുവെന്നാണ് പരാതിയിലുള്ളത്. താമസിച്ചിരുന്ന ഹോട്ടലിലേക്ക് മദ്യപിച്ച നിലയിൽ എത്തിയ നെയ്മർ അക്രമാസക്തനാകുകയും തന്നെ ബലാത്സംഗം ചെയ്യുകയുമായിരുന്നുവെന്നാണ് യുവതിയുടെ പരാതി.

എന്നാൽ തന്റെ മകനെ ബ്ലാക്ക്​മെയിൽ ചെയ്യാനുള്ള നീക്കമാണിതെന്ന് നെയ്മറുടെ ഏജന്റുകൂടിയായ പിതാവ് നെയ്മർ സാന്റോസ് പ്രതികരിച്ചു