ശ്രീനഗർ: ഈ വർഷം ഇതുവരെ ജമ്മുകാശ്മീരിൽ കൊല്ലപ്പെട്ട ഭീകരരുടെ കണക്കുകൾ പുറത്ത്. ഇക്കഴിഞ്ഞ അഞ്ചുമാസങ്ങൾക്കുള്ളിൽ 23 വിദേശ ഭീകരരും 78 പ്രാദേശിക ഭീകരരുമടക്കം 101 ഭീകരർ കൊല്ലപ്പെട്ടതായാണ് സുരക്ഷാ സേന പുറത്തുവിട്ട വിവരം. അൽക്വ ഇദ നേതാക്കളായ സക്കീർ മുസ, അൻസാർ ഗസ്വാത് ഉൽ ഹിന്ദ് എന്നിവരും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നു. അതേസമയം, മാർച്ച് വരെ 50ഓളം യുവാക്കൾ വിവിധ ഭീകരസംഘടനകളിൽ ചേർന്നതായും റിപ്പോർട്ടിൽ പറയുന്നു. 2019 മേയ് 31 വരെയുള്ള കണക്കാണിത്. പുതിയ ആളുകളെ ഭീകരസംഘടനകളിലേക്ക് റിക്രൂട്ട് ചെയ്യുന്ന ഏജൻസികളെ കണ്ടെത്തി നശിപ്പിക്കുകയാണ് സേന ലക്ഷ്യമിടുന്നത്.
ഷോപ്പിയാനിലാണ് ഏറ്റവും കൂടുതൽ ഭീകരർ കൊല്ലപ്പെട്ടിട്ടുള്ളത്. 16 പ്രാദേശിക
ഭീകരരടക്കം 25 പേർ. പുൽവാമയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 15 ആണ്. അവന്തിപ്പോരയിൽ 14, കുൽഗാമിൽ 12 എന്നിങ്ങനെയാണ് കണക്കുകൾ. ഭീകര സംഘടനകളിലേക്ക് പുതുതായി കടന്നുവരുന്നവരുടെ എണ്ണത്തിൽ 2014നുശേഷം ഗണ്യമായ വർദ്ധനയുണ്ടായിട്ടുണ്ട്. അതേസമയം, ഭീകരവാദത്തിൽ നിന്ന് യുവാക്കളെ പിന്തിരിപ്പിക്കാൻ, ഭീകര വിരുദ്ധ നയങ്ങളിൽ കൃത്യമായ മാറ്റം കൊണ്ടുവരണമെന്നും തീവ്ര ആശയങ്ങളിൽ നിന്ന് മാറി ചിന്തിക്കാൻ യുവാക്കൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രത്യേക വിദ്യാഭ്യാസം നൽകണമെന്നുമാണ് സേന പറയുന്നത്.
കൊല്ലപ്പെട്ടത്
ഷോപ്പിയാൻ - 25
പുൽവാമ - 15
അവന്തിപ്പോര - 14
കുൽഗാം - 12
പുതുതായി എത്തിയവർ
2014 - 53
2015 - 66
2016- 88