icc-

ഓവൽ : ദക്ഷിണാഫ്രിക്കയ്ക്കെതിരെ ബംഗ്ലാദേശിന് അട്ടിമറി വിജയം ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സ്കോർ നേടി ബംഗ്ലാദേശ് ദക്ഷിണാഫ്രിക്കയ്ക്ക് മുന്നിൽ വച്ചത് കൂറ്റൻ വിജയലക്ഷ്യം മറികടക്കാൻ ദക്ഷിണാഫ്രിക്കയ്ക്കായില്ല. ജയിക്കാൻ 331 റൺസ് എന്ന ലക്ഷ്യവുമായിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഇന്നിംഗ്സ് 50 ഓവറിൽ 8 വിക്കറ്റിന് 309 റൺസിന് അവസാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കെതിരെ 50 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ ബംഗ്ലാദേശ് അടിച്ചുകൂട്ടിയത് 330 റൺസാണ്,​

84 പന്തിൽ 75 റൺസ് നേടിയ ഷാകിബ് അൽഹസൻ,​ 80 പന്തിൽ 78 റൺസ് നേടിയ മുഷ്ഫിഖുർ റഹിം എന്നിവരുടെ പ്രകടനമാണ് ബംഗ്ലാദേശിനെ റെക്കാഡ് സ്കോറിലെത്തിച്ചത്. സൗമ്യ സർക്കാർ 42 റൺസും മഹ്മദുള്ള 46 റൺസും നേടി.

ദക്ഷിണാഫ്രിക്കയ്ക്ക വേണ്ടി 53 പന്തിൽ ഫാഫ് ഡുപ്ലെസി 62 റൺസ് നേടി. അഞ്ച് ഫോറും ഒരു സിക്‌സും അടങ്ങുന്നതായിരുന്നു ഡുപ്ലെസിയുടെ ഇന്നിംഗ്സ്. ഓപ്പണർമാരായ ക്വിന്റൺ ഡി കോക്ക് 23 റൺസും എയ്ഡന്‍ മാർക്രം 45 റൺസും നേടി. ഡേവിഡ് മില്ലർ 38 റൺസും റാസി വാൻ ഡർഡസന്‍ 41 റൺസും ജെ.പി ഡുമിനി 45 റൺസും നേടി.

ബംഗ്ലാദേശിനായി മുസ്തഫിസുർ റഹ്മാൻ മുന്ന വിക്കറ്റ് വീഴ്ത്തി. മുഹമ്മദ് സൈഫുദ്ദീൻ രണ്ട് വിക്കറ്റ് വീഴ്ത്തി. മെഹ്ദി ഹസ്സൻ, ഷാകിബ് അൽ ഹസന്‍ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

ദക്ഷിണാഫ്രിക്കയ്ക്കായി ഫെലുക്വായോ, ഇമ്രാൻ താഹിർ,​ മോറിസ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.