1. കൊല്ലത്ത് എന്‍.കെ പ്രേമചന്ദ്രന്‍ എം.പിയുടെ സ്വീകരണ യോഗത്തിന് നേരെ ആക്രമണം. സംഘര്‍ഷം ഉണ്ടായത് പൂതക്കുളം പഞ്ചായത്തിലെ കരടിമുക്ക്, മുക്കട ജംക്ഷന്‍ എന്ന സ്ഥലങ്ങളിലെ സ്വീകരണത്തിനിടെ.ആക്രമണത്തിന് പിന്നില്‍ എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ എന്ന് സൂചന. എന്‍.കെ പ്രേമചന്ദ്രന്റെ വാഹന വ്യൂഹം തടയുകയും, യു.ഡി.എഫ് പ്രവര്‍ത്തകരെ ആക്രമിക്കുകയും ചെയ്തു.
2. എം.പിയെ കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ചെന്നും പരാതി. സംഭവത്തില്‍ ഒരു യു.ഡി.എഫ് പ്രവര്‍ത്തകന് പരിക്കേറ്റു.അക്രമം നടത്തിയ എല്‍.ഡി.എഫ് പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രവര്‍ത്തകര്‍ റോഡ് ഉപരോധിച്ചു. അതേസമയം, അക്രമണവുമായി ബന്ധപ്പെട്ട് നാലു പേരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു
3. ചെയര്‍മാന്‍ പദവിയെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കത്തിന് ശമനമില്ല. ചെയര്‍മാന്‍ പദവി വേണമെന്ന നിലപാടില്‍ ഉറച്ച് ഇരു വിഭാഗങ്ങളും. ചെയര്‍മാനെ തീരുമാനിക്കാതെ പാര്‍ലമെന്ററി പാര്‍ട്ടി യോഗം വിളിച്ചാല്‍ പങ്കെടുക്കില്ലെന്ന് ജോസ് കെ മാണി വിഭാഗം. പ്രതിസന്ധിയില്‍ ഒരുവിധ വിട്ട് വീഴ്ചയ്ക്കും തയ്യാറല്ലെന്ന് നിലപാട് കടുപ്പിച്ച് പി.ജെ ജോസഫും
4. കോലം കത്തിച്ചവരുമായി യോജിച്ച് പോകാനാവില്ലെന്ന നിലപാടിലാണ് പി.ജെ ജോസഫ് വിഭാഗം. ജോസഫിനെയോ സി.എഫ് തോമസിനെയോ ചെയര്‍മാന്‍ ആക്കണമെന്നാണ് ജോസഫ് വിഭാഗത്തിന്റെ നിലപാട്. സി.എഫ് തോമസ് ചെയര്‍മാനായാല്‍ പി.ജെ ജോസഫ് വര്‍ക്കിംഗ് ചെയര്‍മാനും നിയമസഭാ നേതാവുമാകും. പി.ജെ ജോസഫ് ചെയര്‍മാനായാല്‍ ജോസ് കെ മാണി വര്‍ക്കിംഗ് ചെയര്‍മാനും, സി.എഫ് നിയമസഭ നേതാവുമാകും
5. ചെയര്‍മാന്‍ പദവിയില്‍ കുറഞ്ഞ ഒരു ഒത്തു തീര്‍പ്പിനും ഇല്ലെന്നാണ് ജോസ് കെ മാണിയുടെ നിലപാട്. ഭരണഘടന പ്രകാരം സംസ്ഥാന കമ്മിറ്റി തിരഞ്ഞെടുത്ത ചെയര്‍മാനാണ് യോഗം വിളിക്കേണ്ടത് എന്ന് മാണി വിഭാഗം. തെരുവില്‍ പ്രതിഷേധിച്ചതിന് മാണി വിഭാഗം നേതാക്കള്‍ക്ക് എതിരെ നടപടി എടുക്കുന്നത് നീതി നിഷേധമെന്നും ആരോപണം. നിയമസഭാ കക്ഷി നേതാവിനെ ജൂണ്‍ 9ന് മുന്‍പ് തിരഞ്ഞെടുക്കണം എന്ന സ്പീക്കറുടെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേരാന്‍ തീരുമാനിച്ചത്. ഇരുപക്ഷത്തെയം എം.എല്‍.എമാര്‍ പങ്കെടുക്കുന്ന യോഗം സമവായ ചര്‍ച്ചകള്‍ക്ക് വേദിയാകുമെന്ന എന്നാണ് പ്രതീക്ഷ.
6. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം വിമാനത്തവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസ് പ്രതിയായ പ്രകാശ് തമ്പിയുടെയും അച്ഛന്‍ കെ.സി ഉണ്ണിയുടെയും മൊഴി അന്വേഷണ സംഘം രേഖപ്പെടുത്തും. അന്വേഷണ സംഘത്തിന്റെ നീക്കം, അപകടവുമായി ബന്ധപ്പെട്ട മിമിക്രി താരം കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്ന്. അന്വേഷണം വ്യാപിപ്പിച്ചതോടെ പ്രതികരണവുമായി ബാലഭാസ്‌കറിന്റെ ഭാര്യം ലക്ഷമി രംഗത്ത്.
7. പ്രകാശ് തമ്പിയെ അറിയില്ലെന്ന് പറഞ്ഞിട്ടില്ലെന്ന് ലക്ഷമി. മാനേജറായിരുന്നു എന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ് എന്നും പ്രതികരണം. സംഭവത്തില്‍ പ്രകാശ് തമ്പിയുടെ മൊഴി എടുക്കാന്‍ ക്രൈം ബ്രാഞ്ചിന് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കണം. പ്രകാശിനെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് സി.ബി.ഐ കോടതിയെ സമീപിച്ചതായി സൂചന. സി.ബി.ഐ ചോദ്യം ചെയ്യലിന് ശേഷമേ ക്രൈംബ്രാഞ്ചിന് ചോദ്യം ചെയ്യാന്‍ കഴിയൂ. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രകാശ് തമ്പി നിലവില്‍ റിമാന്‍ഡിലാണ്
8. കേസില്‍ പ്രതികളായ പ്രകാശന്‍ തമ്പിയ്ക്കും വിഷ്ണുവിനും ബാലഭാസ്‌കറുമായി അടുപ്പമുണ്ടായിരുന്നു എന്ന് ബാലഭാസ്‌കറിന്റെ പിതാവ് കെ.സി ഉണ്ണി പറഞ്ഞിരുന്നു. മകന്റെ മരണത്തിന് പിന്നില്‍ ഇവര്‍ക്ക് പങ്കുണ്ടെന്നും പിതാവ് ആരോപിച്ചിരുന്നു. ബാലഭാസ്‌കറിന്റെ കാര്‍ അപകടത്തില്‍പ്പെട്ട സമയത്ത് സ്ഥലത്ത് നിന്ന് രണ്ട് പേര്‍ ഓടി രക്ഷപ്പെട്ടെന്ന മിമിക്രി താരം കലാഭവന്‍ സോബിയുടെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് അന്വേഷണം വ്യാപിപ്പിച്ചത്. കലാഭവന്‍ സോബിയുടെ മൊഴിയും രണ്ട് ദിവസത്തിന് അകം രേഖപ്പെടുത്തും.
9. എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് നിപ വൈറസ് എന്ന വാര്‍ത്ത നിഷേധിച്ച് ആരോഗ്യമന്ത്രി കെ.കെ ശൈലജ. നിപ വൈറസ് ബാധിച്ചു എന്ന വാര്‍ത്തകള്‍ തെറ്റാണ്. ചികിത്സയിലുള്ള രോഗിയുടെ സ്രവങ്ങള്‍ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടിലേക്കും മണിപ്പാലിലേക്കും അയച്ചിട്ടുണ്ട്. പരിശോധന ഫലം ലഭിച്ചാല്‍ മാത്രമേ ഇക്കാര്യം സ്ഥിരീകരിക്കാന്‍ സാധിക്കൂ. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും ആരോഗ്യമന്ത്രി
10. ആരോഗ്യ വകുപ്പ് സെക്രട്ടറിയും ജില്ലാ കളക്ടറും കാര്യങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. നിപ മാത്രമല്ല, എല്ലാ പകര്‍ച്ചവ്യാധികളും തടയാനുള്ള മുന്‍കരുതലുകളും ആരോഗ്യവകുപ്പ് കൈക്കൊള്ളുന്ന് ഉണ്ടെന്നും മന്ത്രി അറിയിച്ചു. ജനങ്ങള്‍ ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്നും പ്രതികരണം. വാര്‍ത്ത അടിസ്ഥാനരഹിതമാണ് എന്ന് നേരത്തെ ജില്ലാ കളക്ടര്‍ മുഹമ്മദ് വൈ.സഫിറുള്ളയും സ്ഥിരീകരിച്ചിരുന്നു.
11. സംശയം തോന്നിയ രക്ത സാമ്പിളുകള്‍ പരിശോധനയ്ക്ക് അയക്കുന്നത് സ്വാഭാവിക നടപടി മാത്രം. സ്ഥിരീകരണം ഉണ്ടായാല്‍ ഔദ്യോഗിക അറിയിപ്പ് നല്‍കും. ജനങ്ങള്‍ക്ക് ഇടയില്‍ ആശങ്കയും ഭീതിയും പടര്‍ത്തരുത് എന്നും കളക്ടര്‍. സംസ്ഥാനത്ത് വീണ്ടും ഭീതി പരത്തിയാണ് എറണാകുളം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ ഒരാള്‍ക്ക് നിപ ബാധിച്ചെന്ന വാര്‍ത്ത പ്രചരിച്ചത്. ഇതിന് പിന്നാലെ ആണ് വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്ത് എത്തിയത്.