nk-premachandran

കൊല്ലം: കൊല്ലവും കണ്ണൂരാക്കാനുള്ള ശ്രമമാണ് സി.പി.എം നടത്തുന്നതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി പറഞ്ഞു. ജനാധിപത്യ രീതിയിൽ തിരഞ്ഞെടുക്കപ്പെട്ടയാൾക്ക് സ്വീകരണ പര്യടനം നടത്താൻ കഴിയാത്ത അവസ്ഥ ജനാധിപത്യത്തിന് ഭൂഷണമല്ല. സി.പി.എം, സി.പി.ഐ പ്രവർത്തകർ കൊടിയുമായെത്തിയാണ് ആക്രമണം അഴിച്ചുവിട്ടത്. ആക്രമണത്തിന് നേതൃത്വം നൽകിയവരെ എത്രയും വേഗം പിടികൂടണമെന്നും എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു.