സിംഗപ്പൂർ: അമേരിക്കയുമായുള്ള ലോകത്തിന് നാശകരമാകുമെന്നും ലോകരാജ്യങ്ങൾ ഇക്കാര്യത്തിൽ അമേരിക്കയ്ക്ക് മുന്നറിയിപ്പ് നൽകണമെന്നും ചൈനീസ് ചൈനീസ് പ്രതിരോധ മന്ത്രി വെയ് ഫെഞ്‌ജെ. തായ്‌വാൻ, സൗത്ത് ചൈന കടൽ എന്നിവിടങ്ങളിലെ അമേരിക്കയുടെ ഇടപെടലിനെക്കുറിച്ച് സംസാരിച്ചപ്പോഴാണ് ചൈനയുടെ അഭിപ്രായപ്രകടനം.
സിങ്കപ്പൂരിൽ വച്ചു നടന്ന ഏഷ്യയിലെ പ്രധാന പ്രതിരോധ ഉച്ചകോടിയായ ഷാൻഗ്രി ലാ ഉച്ചകോടിയിലാണ് ഫെഞ്‌ജെ ഇക്കാര്യം വെളിപ്പെടുത്തിയത്. ഏഷ്യയിലെ ചൈനയുടെ സൈനിക ഇടപെടലുകൾ സ്വയം പ്രതിരോധത്തിന്റെ ഭാഗം മാത്രമാണെന്നും രാജ്യതാത്പര്യത്തിന് എതിരെന്ന് കണ്ടാൽ തടസം നിൽക്കുന്നവരെ ആക്രമിക്കാൻ മടിക്കില്ലെന്നും വെയ് ഫെഞ്‌ജെ മുന്നറിയിപ്പ് നൽകി. പരമാധികാര രാജ്യമായി സ്വയം പ്രഖ്യാപിച്ചിട്ടുള്ള തായ്‌വാൻ തങ്ങളുടെ ഭൂപ്രദേശമാണെന്നാണ് ചൈനയുടെ അവകാശവാദം.