stalin

ചെന്നൈ: ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങളിൽ ഹിന്ദി നിർബന്ധവിഷയമാക്കിയ പുതിയ വിദ്യാഭ്യാസ നയത്തിനിനെതിരെ ഡി.എം.കെ അദ്ധ്യക്ഷൻ എം.കെ സ്​റ്റാലിൻ. തമിഴരുടെ രക്തത്തിൽ ഹിന്ദിക്ക്​ സ്ഥാനമില്ലെന്നും തമിഴ്​നാട്ടിൽ ഹിന്ദി അടിച്ചേൽപിക്കുന്നത്​ തേനീച്ചക്കൂടിന്​ കല്ലെറിയുന്നതിന്​ തുല്യമാണെന്നും അദ്ദേഹം പറഞ്ഞു. വിഷയം ഡി.എം.കെ എം.പിമാർ പാർലമലമെന്റിൽ ഉന്നയിക്കുമെന്നും സ്​റ്റാലിൻ കൂട്ടിച്ചേർത്തു. ദക്ഷിണേന്ത്യയിൽ ഹിന്ദി നിർബന്ധ വിഷയമാക്കിയാൽ ബി.ജെ.പി സർക്കാരിനെതിരെ ഡി.എം.കെയുടെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് ഭാഷ നിർദ്ദേശത്തെ ഡി.എം.കെ ഉൾപ്പെടെയുള്ള രാഷ്​ട്രീയ പാർട്ടികൾ എതിർത്തിരുന്നു. കെ. കസ്​തൂരിരംഗൻ കമ്മിറ്റി മെയ്​ 31ന്​ ദേശീയ വിദ്യാഭ്യാസ നയത്തിന്റെ കരട്​ സമർപ്പിച്ച്​ മണിക്കൂറുകൾക്ക്​ ശേഷമാണ്​ സ്​റ്റാലിൻ പ്രതികരണവുമായി രംഗത്തെത്തിയത്​.