kohli-

ലണ്ടൻ: ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിക്ക് പരിശീലനത്തിനിടെ പരിക്കേറ്റെന്ന വാർത്തകൾ നിഷേധിച്ച് ടീം മാനേജ്മെന്റ്. കോഹ്‌ലിക്ക് പരിക്കേറ്റിട്ടില്ലെന്നും ആദ്യമത്സരത്തിൽ കളിക്കുമെന്നും ടീം മാനേജ്മെന്റ് ഔദ്യോഗികമായി അറിയിച്ചു.

സതാംപ്ടണിലെ റോസ്ബൗൾ സ്റ്റേഡിയത്തിൽ പരിശീലനത്തിനിടെ കോഹ്‌ലിയുടെ പെരുവിരലിന് പരിക്കേറ്റതായി വാർത്തകൾ വന്നിരുന്നു. പരിക്കിനെ തുടർന്ന് താരം ആദ്യമത്സരത്തിൽ ഉണ്ടാകാൻ സാദ്ധ്യതയില്ലെന്നും റിപ്പോർട്ട് ഉണ്ടായിരുന്നു. ഇത് നിഷേധിച്ചാണ് ടീം മാനേജ്മെന്റ് രംഗത്തെത്തിയത്.