ന്യൂഡൽഹി: ഇറാനിൽ നിന്ന് അംഗീകരിക്കാവുന്ന അളവിൽ കൂടുതൽ ക്രൂഡ് ഓയിൽ വാങ്ങുന്ന രാജ്യങ്ങൾക്കും ഉപരോധ നടപടികൾ നേരിടേണ്ടി വരുമെന്ന് അമേരിക്കയുടെ മുന്നറിയിപ്പ്. ഉപരോധം തുടരുന്ന ഇറാനിൽ നിന്ന് എണ്ണ ഇറക്കുമതിചെയ്യുന്നതിന് ഇന്ത്യയും ചൈനയും വീണ്ടും തയ്യാറെടുക്കുന്നു എന്ന വാർത്തകൾക്ക് പിന്നാലെയാണ് അമേരിക്കയുടെ ഭീഷണി.
അമേരിക്കയുടെ ഉപരോധത്തെതുടർന്ന് തുടർന്ന് ഇറാനിൽ നിന്നുള്ള ക്രൂഡോയിൽ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചെന്ന് യു.എസിലെ ഇന്ത്യൻ സ്ഥാനപതി നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാൽ ഇറാനിൽ നിന്നുളള എണ്ണ ഇറക്കുമതി പുനഃസ്ഥാപിക്കാൻ ഇന്ത്യയും ചൈനയും ശ്രമിക്കുകയാണെന്ന റിപ്പോർട്ടുകൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇതിനെത്തുടർന്നാണ് യു.എസിന്റെ മുന്നറിയിപ്പ്.
കഴിഞ്ഞ നവംബറിലാണ് ഇറാനുമേൽ അമേരിക്ക ഉപരോധം പ്രഖ്യാപിച്ചത്. എന്നാൽ ഇന്ത്യ ഉൾപ്പെടെയുള്ള എട്ടുരാജ്യങ്ങൾക്ക് യു.എസ് ഭാഗികമായി മേയ് രണ്ട് വരെ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. ഇറാനിൽ നിന്ന് ഏറ്റവും കൂടുതൽ എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളെന്ന നിലയ്ക്കാണ് എന്ന നിലയ്ക്കാണ് ഇളവുകൾ അനുവദിച്ചത്.