തിരുവനന്തപുരം: ക്വീൻ എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയങ്കരിയായ മാറിയ താരമാണ് സാനിയാ അയ്യപ്പൻ. സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾക്ക് പാത്രമായ ക്വീനിലെ ചിന്നുവിനെ അവതരപ്പിച്ചത് സാനിയയായിരുന്നു. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാൽ ചിത്രമായ ലൂസിഫറിലും സാനിയ ശ്രദ്ധേയമായ വേഷമാണ് ചെയ്തിരിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ ആരാധകന് കൊടുത്ത് കിടിലൻ മറുപടിയാണ് ഇപ്പോൾ വെെറലായിക്കൊണ്ടിരിക്കുന്നത്.
സാനിയ ഇൻസ്റ്റഗ്രമിൽ പോസ്റ്റ് ചെയ്ത ചിത്രത്തെയാണ് ആരാധകൻ പരിഹസിച്ചത്. മോഡേൺ വേഷത്തിൽ നിൽക്കുന്ന ചിത്രത്തിന് താഴെ ശ്രീഹരി എന്നയാൾ വസ്ത്രത്തെ പരിഹസിച്ച് കമന്റിടുകയായിരുന്നു. 'നിക്കർ വിട്ടൊരു കളി ഇല്ല അല്ലെ' എന്നായിരുന്നു അയാൾ കമന്റ് ചെയ്തത്. എന്നാൽ ഇതിനെതിരെ തിരിച്ചടിച്ചു കൊണ്ട് 'ഇല്ലെടാ കുട്ടാ' എന്നായിരുന്നു സാനിയയുടെ മറുപടി. സാനിയയെ പിന്തുണച്ചും മറുപടിക്ക് ലെെക്ക് ചെയ്തും നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്.