narendra-modi-

ജയ്‌പൂർ: സത്യപ്രതിജ്ഞയ്ക്ക് മുൻപ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെടിവച്ച് കൊല്ലുമെന്ന് ഭീഷണിക്കത്ത് ലഭിച്ചതായി വെളിപ്പെടുത്തൽ. രാജസ്ഥാൻ ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ ലാൽ സൈനിക്കാണ് ഭീഷണിക്കത്ത് ലഭിച്ചത്. കത്ത് ലഭിച്ച ഉടൻ ലാൽ സൈനി ഇക്കാര്യം പൊലീസിൽ അറിയിച്ചു. മെയ് 30ന് സത്യപ്രതിജ്ഞയ്ക്ക് മുൻപ് നരേന്ദ്ര മോദിയെ വെടിവച്ച് കൊലപ്പെടുത്തുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം എന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അന്വേഷണത്തിനൊടുവിൽ കത്തിലെ വിലാസം വ്യാജമാണെന്ന് തെളിഞ്ഞതായി പൊലീസ് പറഞ്ഞു.സംഭവത്തിൽ ഭയക്കേണ്ടതില്ലെന്നും ബോധപൂർവ്വം കുഴപ്പം സൃഷ്ടിക്കാൻ ആരെങ്കിലും ചെയ്തതാവും ഇതെന്നും രാജസ്ഥാൻ പൊലീസ് പറഞ്ഞു.

പണം നൽകിയാൽ മോദിയെ കൊല്ലാമെന്ന് പറഞ്ഞ് ഫേസ്ബുക്കിൽ കുറിപ്പിട്ട നവീൻ യാദവ് എന്നയാളെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാൾ പിന്നീട് മാപ്പു പറഞ്ഞു