ആര്യവേപ്പില ഔഷധമൂല്യമേറിയ സസ്യമാണ്.ഇല ചവച്ച് കഴിക്കുകയോ ഇലയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുകയോ ആവാം. രാത്രി തിളപ്പിച്ചാറിയ വെള്ളത്തിൽ ഇല ഇട്ടുവച്ച് രാവിലെ വെറുംവയറ്റിൽ കുടിച്ചാൽ രോഗപ്രതിരോധശേഷി കൈവരിക്കാം. ആര്യവേപ്പില പൊടിച്ച് ഇളംചൂടുവെള്ളത്തിൽ കലർത്തി അല്പം തേനും ചേർത്തു കഴിക്കുന്നതും ഗുണം ചെയ്യും. ആര്യവേപ്പിലയിലെ അസാഡിറാക്ടിൻ അർബുദത്തെ പ്രതിരോധിക്കും.
ആര്യവേപ്പില ശരീരത്തിലെ വിഷാംശം നീക്കുന്നതിലൂടെ കിഡ്നി, കരൾ എന്നിവയെ സംരക്ഷിക്കും. രക്തപ്രവാഹം ശക്തിപ്പെടുത്തുന്നതിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തും. കൊളസ്ട്രോളിനെയും പ്രതിരോധിക്കും. ഇൻസുലിൻ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനാൽ പ്രമേഹ രോഗികൾ ആര്യവേപ്പില കഴിക്കണം. ഗ്യാസ്ട്രോ പ്രശ്നങ്ങൾ, അൾസർ, ദഹനപ്രശ്നങ്ങൾ, വയറുവേദന, എന്നിവയ്ക്ക് പ്രതിവിധിയാണിത്. വാതം, സന്ധി വേദന എന്നിവ ഇല്ലാതാക്കും. ആന്റിബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ള ഇത് വായിലെ ദോഷകരമായ ബാക്ടീരിയകളെ നശിപ്പിക്കും. ചർമരോഗങ്ങളെ തടഞ്ഞ് ചർമ്മത്തിന് സൗന്ദര്യം നൽകും.