മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
സാക്ഷാത്കാരം നേടും. കർമ്മമേഖല പുഷ്ടിപ്പെടും. സ്ഥാനക്കയറ്റം ലഭിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
വ്യാപാര പുരോഗതി. സഹപ്രവർത്തകരുടെ സഹായം. സുതാര്യതയുള്ള സമീപനം.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
കർമ്മപദ്ധതികൾ ആവിഷ്കരിക്കും. ചുമതലകൾ വർദ്ധിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
ആഘോഷങ്ങളിൽ പങ്കെടുക്കും. സാമ്പത്തിക സഹായം ചെയ്യും. മാതാപിതാക്കളെ അനുസരിക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
യാത്രയിൽ ശ്രദ്ധവേണം. മത്സരങ്ങളിൽ വിജയം. സാമ്പത്തിക നേട്ടം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
ആത്മവിശ്വാസം വർദ്ധിക്കും. ആരോഗ്യം ശ്രദ്ധിക്കും. സേവന മനസ്ഥിതി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
സൽക്കാരത്തിൽ പങ്കെടുക്കും. സമയോചിതമായി പെരുമാറും. ആത്മസംതൃപ്തിയുണ്ടാകും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
മംഗളകർമ്മങ്ങളിൽ സജീവം. സാമ്പത്തിക നേട്ടം. അംഗീകാരം ലഭിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
ആത്മനിർവൃതിയുണ്ടാകും. പദ്ധതികളിൽ വിജയം. ആഘോഷങ്ങളിൽ പങ്കെടുക്കും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
കാര്യനിർവഹണ ശക്തികൂടും. തോന്നലുകളെ അതിജീവിക്കും. ആശ്രയിച്ചുവരുന്നവർക്ക് അഭയം നൽകും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
നിലപാടുകളിൽ മാറ്റം വരുത്തും. ഒൗദ്യോഗിക ചുമതലകൾ വർദ്ധിക്കും. ഉല്ലാസയാത്രകൾ ചെയ്യും.
മീനം : (പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി)
അർഹതയ്ക്ക് അംഗീകാരം. സന്തോഷം പങ്കിടും. ലക്ഷ്യബോധത്തോടെ നീങ്ങും.