french-open
french open

പാരീസ് : മുൻ ലോക ചാമ്പ്യൻ റോജർ ഫെഡറർ ഫ്രഞ്ച് ഒാപ്പൺ ടെന്നിസിന്റെ ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. ഇന്നലെ നടന്ന പ്രീക്വാർട്ടർ പോരാട്ടത്തിൽ 37 കാരനായ ഫെഡറർ അർജന്റീനയുടെ ലിയനാർഡോ മേയറെയാണ് കീഴടക്കിയത്. നേരിട്ടുള്ള സെറ്റുകൾക്കായിരുന്നു ഫെഡററുടെ വിജയം. സ്കോർ 6-2, 6-3, 6-3.

12-ാം തവണയാണ് ഫെഡറർ ഫ്രഞ്ച് ഒാപ്പൺ ക്വാർട്ടർ ഫൈനലിലെത്തുന്നത്.

. 1991 ൽ ജിമ്മി കോണേഴ്സിന് ശേഷം ഫ്രഞ്ച് ഒാപ്പൺ ക്വാർട്ടറിലെത്തുന്ന ഏറ്റവും പ്രായമേറിയ പുരുഷ താരമാണ് 37 കാരനായ ഫെഡറർ.

ക്വാർട്ടർ ഫൈനലിൽ സ്റ്റാൻസിലാസ് വാവ്‌റിങ്കയും സ്റ്റെഫാനോസ് സിസ്റ്റിപാസും തമ്മിലുള്ള മത്സരത്തിലെ വിജയിയെയാണ് ഫെഡറർ നേരിടുക.

2015 ലാണ് ഫെഡറർ അവസാനമായി ഫ്രഞ്ച് ഒാപ്പൺ ക്വാർട്ടറിലെത്തിയത്. അന്ന് വാവ്‌റിങ്കയോട് തോൽക്കുകയായിരുന്നു. അതിനുശേഷം ഇപ്പോഴാണ് ഫ്രഞ്ച് ഒാപ്പണിൽ കളിക്കുന്നത്.

വനിതാവിഭാഗത്തിൽ പെട്ര മാർട്ടിക്, വോൻഡ്രുസോവ, യോഹന്നകോണ്ട എന്നിവർ ക്വാർട്ടറിലെത്തി. കൈക കനേപ്പിയെ പ്രീക്വാർട്ടറിൽ 5-7, 6-2, 6-4 നാണ് മാർട്ടിക് കീഴടക്കിയത്. വോൻഡ്രുസോവ, 6-2, 6-0 ത്തിന് സെവാസ്‌തോവയെ കീഴടക്കി കോണ്ട 6-2, 6-4 ന് വെകിചിനെയാണ് കീഴടക്കിയത്.

പുരുഷ ഡബിൾസിൽ ഇന്ത്യയുടെ രോഹൻ ബൊപ്പണ്ണ-കോപിൽ സഖ്യം മൂന്നാം റൗണ്ടിൽ പുറത്തായി.