ചണ്ഡീഗഡ്: ഒമ്പതുകാരിയെ പീഡിപ്പിച്ച 39കാരനെ നാട്ടുകാർ തല്ലിക്കൊന്നു. പപ്പുകുമാർ എന്നയാളാണ് കൊല്ലപ്പെട്ടത്. പഞ്ചാബിലെ ജലന്ധറിൽ കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം. പെൺകുട്ടിയുടെ മാതാപിതാക്കൾ ജോലിക്കായാണ് ജലന്ധറിലെത്തിയത്. ഇവരുടെ വീടിന് സമീപമാണ് ഇയാൾ താമസിച്ചിരുന്നത്. പെൺകുട്ടിയെ പ്രകോപിപ്പിച്ച് വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു. കുട്ടിയുടെ കരച്ചിൽ കേട്ട് ഓടിയെത്തിയ നാട്ടുകാർ ഇയാളെ മർദ്ദിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി ഗുരുതരമായി പരിക്കേറ്റ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കൊലപാതകത്തിനും പീഡനത്തിനും പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഒമ്പതു വയസുകാരിയെ അധികം വൈകാതെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കുമെന്നും. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.