ganagandharvan-mammootty

പഞ്ചവർണതത്തയ്‌‌ക്ക് ശേഷം രമേഷ് പിഷാരടി സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗാനഗന്ധർവൻ. മെഗാ സ്‌റ്റാർ മമ്മൂട്ടി നായകനാകുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചു. കൊച്ചിയിൽ നടന്ന ചിത്രത്തിന്റെ പൂജ വിളക്ക് കൊളുത്തി തുടക്കം കുറിച്ചത് മമ്മൂട്ടി തന്നെയാണ്. മമ്മൂട്ടിയെ കൂടാതെ, നടൻ മുകേഷ്, നിർമ്മാതാവ് ആന്റോ ജോസഫ്, സംവിധായകൻ രമേശ് പിഷാരടി, സംഗീത സംവിധായകൻ ദീപക് ദേവ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

ganagandharvan-mammootty

കൂളിംഗ് ഗ്ളാസ് ധരിച്ച് പതിവുപോലെ കട്ട ഗ്ളാമറിലാണ് മെഗാ സ്‌റ്റാർ എത്തിയത്. ഇതിനിടയിൽ സൂപ്പർതാരം മോഹൻലാലിന്റെ സാന്നിധ്യവും ചടങ്ങിന് കൗതുകമായി. നീല ടീഷ‌ട്ടും ഷോട്ട‌സുമായിരുന്നു ലാലിന്റെ വേഷം. പിഷാരടിയ്‌ക്ക് കൈകൊടുത്ത് ആശംസയറിയിച്ച് ലാൽ മടങ്ങി.

ഗാനമേള പാട്ടുകാരനായ കലാസദൻ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് 'ഗാനഗന്ധർവ്വനി'ൽ മമ്മൂട്ടി അവതരിപ്പിക്കുന്നത്. പുതുമുഖം വന്ദിതയാണ് ചിത്രത്തിലെ നായിക. രമേഷ് പിഷാരടിയും ഹരി .പി നായരും ചേർന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്.

ganagandharvan-mammootty

മുകേഷ് , ഇന്നസെന്റ്, സിദ്ധിഖ്, സലിം കുമാർ, ധർമജൻ ബോൾഗാട്ടി, ഹരീഷ് കണാരൻ, മനോജ് കെ ജയൻ, സുരേഷ് കൃഷ്ണ, മണിയൻ പിള്ള രാജു, കുഞ്ചൻ, അശോകൻ, സുനിൽ സുഖദ, അതുല്യ, ശാന്തി പ്രിയ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.