11year-old-girl

ന്യൂഡൽഹി: ഇന്ത്യയിലേക്ക് തിരിച്ച് വരാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും വിദേശകാര്യ മന്ത്രി എസ്.ജയശങ്കറിനും പതിനൊന്ന് വയസുകാരിയുടെ കത്ത്. വിസാ കാലാവധി കഴിഞ്ഞതിനെത്തുടർന്ന് ഇന്ത്യയിൽ നിന്ന് മടങ്ങേണ്ടിവന്ന പെൺകുട്ടിയും മാതാവും കാംബോഡിയയിലാണ് ഇപ്പോൾ താമസിക്കുന്നത്.

the letter my daughther who is out of school due to lack of action from MHA officers has written to Honoreable Prime Minister of India for help in our case @narendramodi pic.twitter.com/PVIolpD9Ez

— Marta Kotlarska (@KotlarskaMarta) June 2, 2019

തിരിച്ച് രാജ്യത്ത് വരാൻ അനുവദിക്കണമെന്നാണ് കത്തിൽ അലിസിജ വനാട്കോ എന്ന പതിനൊന്നുകാരി ആവശ്യപ്പെടുന്നത്. അവളുടെ ശിവ ഭക്തിയും , ഗോവയിൽ താമസിച്ച് കൊണ്ടിരുന്നപ്പോഴുള്ള മനോഹരമായ ഓർമകളും പശുവിനെ ലാളിച്ചതിനെപ്പറ്റിയുമൊക്കെ കത്തിൽ പ്രതിപാദിക്കുന്നുണ്ട്. ' എനിക്ക് ഗോവയിലെ പ്രകൃതി മനോഹരമായ എന്റെ സ്കൂൾ ഒരുപാട് ഇഷ്ടമാണ്. പശുക്കളെ പരിപാലിക്കുന്നത് എനിക്ക് മിസ് ചെയ്യുന്നു. എന്റെ അമ്മയ്ക്ക് 2019 മാർച്ച് 24ന് ശേഷം ഇന്ത്യയിലേക്ക് പ്രവേശിക്കാൻ അനുമതിയില്ലയെന്ന്' കത്തിൽ പറയുന്നു. അലിസിജയുടെ അമ്മ മാർത്ത കൊട്ലാർക്ക്സ കത്ത് ട്വീറ്റ് ചെയ്തിട്ടുണ്ട്.

please help us @narendramodi @PMOIndia she is out of school and very distressed about her schooling next year. India is the place we call home. https://t.co/7EA3raLWP6 https://t.co/mDKxifaWK2 pic.twitter.com/kWNoUuWWJF

— Marta Kotlarska (@KotlarskaMarta) June 2, 2019