amal-unnithan-

തിരുവനന്തപുരം: കാസർകോട് എം.പിയെന്ന നിലയിൽ ബി.ജെ.പിയോട് ശത്രുത ഇല്ലെന്ന രാജ്മോഹൻ ഉണ്ണിത്താന്റെ പരമാർശം ചില മാർക്സിസ്റ്റ്‌ അനുകൂല മാദ്ധ്യമങ്ങളും സഖാക്കന്മാരും വളച്ചൊടിക്കുന്നെന്ന് ചൂണ്ടിക്കാണിച്ച് രാജ്മോഹൻ ഉണ്ണിത്താന്റെ മകൻ അമൽ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അമൽ ഉണ്ണിത്താന്റെ പ്രതികരണം.

"ഒരു കോൺഗ്രസുകാരൻ എന്ന നിലയിൽ ബി.ജെ.പിയോട് എനിക്ക് ശത്രുത ഉണ്ട് എന്നാൽ ഒരു എം.പി എന്ന നിലയിൽ എനിക്ക് ശത്രുത ഇല്ല , എല്ലാ കേന്ദ്രമന്ത്രിമാരെയും കണ്ടു കാസർകോടിന് വേണ്ടതൊക്കെ നേടിയെടുത്തു വികസനം കൊണ്ടുവരിക തന്നെ ചെയ്യും',​ രാജ്മോഹൻ ഉണ്ണിത്താന്റെ ഈ വാക്കുകളിൽ എന്ത് ബി.ജെ.പി സ്നേഹമാണുള്ളതെന്ന് അമൽ ഫേസ്ബുക്ക് കുറിപ്പിൽ ചോദിക്കുന്നു.

35 വർഷത്തോളം കാസർകോടിന്റെ മണ്ണിൽ ഒരു വികസനവും കൊണ്ടുവരാൻ സാധിക്കാത്ത അല്ലെങ്കിൽ അതിനു വേണ്ടി പ്രവർത്തിക്കാത്ത കമ്മ്യൂണിസ്റ്റുകാരുടെ ഉള്ളിൽ കാസർകോട് തിരിച്ചു പിടിക്കാൻ പറ്റില്ല എന്നുള്ള ഒരു ഭയം ആണ് ഇങ്ങനെയുള്ള കുപ്രചാരണങ്ങൾക്കു കാരണം എന്ന് ഞാൻ കരുതുന്നു. കോൺഗ്രസുകാർക്ക് സംഘി പട്ടം ചാർത്തി അടുത്ത തിരഞ്ഞെടുപ്പിനെ നേരിടാതെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചു അടുത്ത തിരഞ്ഞെടുപ്പിനെ നേരിടു- അമൽ ഉണ്ണിത്താൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിക്കുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം