പരസ്പര സ്‌നേഹത്തിന്റെയും മത സാഹോദര്യത്തിന്റെയും ഉദാത്ത മാതൃക പകർന്ന് വിശുദ്ധ റമദാൻ മാസത്തിൽ നോമ്പു തുറയൊരുക്കിയ അമ്പലക്കമ്മിറ്റിക്ക് സോഷ്യൽ മീഡിയയിൽ നിറഞ്ഞ കൈയടി. മലപ്പുറത്തെ ഏറനാട്ടിൽ അമ്പലക്കമ്മിറ്റിക്കാർ നോമ്പു തുറ വിഭവങ്ങൾ ഒരുക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്.
‘‘ഏറനാട്ടിലെ ഒരു അമ്പല കമ്മറ്റി ഒരുക്കിയ നോമ്പുതുറ. ഇതാണ് നമ്മുടെ കേരളം. ലോകാവസാനം വരേ ഈ മതസൗഹാർദം നിലനിൽക്കാൻ എല്ലാവരും പ്രാർത്ഥിക്കുക’’ എന്ന കുറിപ്പോടു കൂടി പോസ്റ്റ് ചെയ്ത വീഡിയോയിൽ നിരവധി കമന്റുകളാണ് പ്രത്യക്ഷപ്പെടുന്നത്. കുട്ടികളും യുവാക്കളുമുൾപ്പെടുന്ന സംഘം ഭക്ഷണം പാകം ചെയ്യുന്നതും പൊതിയുന്നതുമെല്ലാം വിഡിയോയിലുണ്ട്.