robert-vadra

ന്യൂഡൽഹി: സാമ്പത്തിക തട്ടിപ്പ് കേസ് നേരിടുന്ന റോബർട്ട് വദ്രക്ക് ചികിത്സക്കായി വിദേശത്തേക്ക് പോകാൻ ഡൽഹി കോടതി അനുമതി നൽകി. ആറു ആഴ്ചയാണ് യാത്രക്കായി കോടതി അനുവദിച്ചത്. എന്നാൽ,​ ലണ്ടനിലേക്ക് പോകാനാവില്ല. ലണ്ടനിൽ പോകാൻ അനുവദിക്കരുത് എന്ന നിലപാടിൽ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് ഉറച്ചു നിന്നതോടെ പകരം യു.എസിലും നെതർലൻഡ്സിലും പോകാൻ അനുവദിക്കണം എന്ന് വദ്രയയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു.

ലണ്ടനിൽ ചികിത്സക്ക് പോകാനായി പാസ്പോർട്ട് വിട്ടു നൽകണമെന്നാവശ്യപ്പെട്ടാണ് വദ്ര കോടതിയെ സമീപിച്ചത്. എൻഫോഴ്സമെന്റ് ഡയറക്ടറേറ്റായിരുന്നു വദ്രയുടെ പാസ്പോർട്ട് തടഞ്ഞുവച്ചത്. റോബർട്ട് വദ്ര നൽകിയ ഹർജി ഡൽഹി കോടതി നേരത്തെ വിധി പറയാൻ മാറ്റി വച്ചിരുന്നു. വൻകുടലിൽ ട്യൂമറിന് ചികിത്സക്കായി ലണ്ടനിൽ പോകാൻ അനുവദിക്കണം എന്നായിരുന്നു വദ്രയയുടെ ആവശ്യം. എന്നാൽ,​എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഇതിനെ എതിർത്തിരുന്നു.