നവാഗതനായ മനു അശോകൻ സംവിധാനം ചെയ്ത ഉയരെ എന്ന ചിത്രം പ്രേക്ഷകർ നെഞ്ചിലേറ്റിക്കഴിഞ്ഞു. ചിത്രത്തിൽ ആസിഡ് ആക്രമണത്തെ അതിജീവിച്ച പല്ലവി രവീന്ദ്രനായി എത്തിയത് പാർവതി തിരുവോത്തായിരുന്നു. ചിത്രത്തിലെ അഭിനയത്തിന് വിമർശകർ പോലും പാർവതിയെ അഭിനന്ദിച്ചിരുന്നു. ഇപ്പോഴിതാ പാർവതിയേയും ഉയരെയുടെ അണിയറ പ്രവർത്തകരേയും അഭിനന്ദിച്ച് രംഗത്തെത്തിയിരിക്കുകയാണ് തെന്നിന്ത്യൻ താരം സാമന്ത അക്കിനേനി.
ട്വിറ്ററിലൂടെയാണ് സാമന്ത പാർവതിയെ അഭിനന്ദനങ്ങൾ കൊണ്ട് മൂടിയിരിക്കുന്നത്.' ഉയരെ കണ്ടു. അത് നിങ്ങളിൽ ദേഷ്യമുണ്ടാക്കും...നിങ്ങളെ കരയിക്കും...നിങ്ങളെക്കൊണ്ട് ചിന്തിപ്പിക്കും...നിങ്ങളെക്കൊണ്ട് സ്നേഹിപ്പിക്കും...നിങ്ങളിൽ പ്രതീക്ഷ ഉണ്ടാക്കും...നന്ദി പാർവതി നീ ഞങ്ങളുടെ അഭിമാനമാണ്, സമവിധായകനായ മനു, തിരക്കഥാകൃത്ത് ബോബി സഞ്ജയ് നിങ്ങൾ രണ്ടുപേരും ബ്രില്ല്യന്റാണ്' -സമാന്ത കുറിച്ചു.
#Uyare .. just watch it 🙏🙏 .. It will make you angry , make you cry , make you think , make you love ,make you have hope and leave you inspired . Thankyou @parvatweets ...you are our pride ❤️ And the team director #Manu and writers #BobbySanjay . Absolutely brilliant 🙌 pic.twitter.com/U36oJpx6Bh
— Baby Akkineni (@Samanthaprabhu2) June 2, 2019
സമാന്തയുടെ ട്വീറ്റ് റീ ട്വീറ്ര് ചെയ്തുകൊണ്ട് പാർവതി നന്ദി പറയുകയും ചെയ്തു. പാർവതിയും, ടോവിനോയും,ആസിഫലിയും പ്രധാന വേഷങ്ങളിലെത്തിയ ഉയരെ മികച്ച അഭിപ്രായങ്ങളുമായി ഇപ്പോഴും തീയേറ്ററുകളിൽ ജൈത്രയാത്ര തുടരുകയാണ്.
Thank you @Samanthaprabhu2 !! ❤️ https://t.co/8esLQdMIHm
— Parvathy Thiruvothu (@parvatweets) June 2, 2019