-ajwain-

ആന്റി ഓക്സിഡന്റിന്റെ കലവറയായ അയമോദകം മാരകരോഗങ്ങളെപ്പോലും പ്രതിരോധിക്കും. നിരവധി ആരോഗ്യപ്രശ്നങ്ങൾക്ക് മികച്ച പ്രതിവിധിയുമാണിത്. നിർജ്ജലീകരണം ,​ അമിതവണ്ണം , ദഹനക്കേട്, അസിഡിറ്റി,​ ഗ്യാസ്ട്രബിൾ എന്നിവയ്‌ക്ക് പ്രതിവിധിയാണ്.

ചർമ രോഗങ്ങൾ ഇല്ലാതാക്കാൻ അത്യുത്തമം. അയമോദകം തലവേദന ശമിപ്പിക്കും . ഒരു ടീസ്പൂൺ ജീരകവും അൽപം അയമോദകവും ചേർത്ത് പൊടിച്ച് അൽപം ഇഞ്ചിയും യോജിപ്പിച്ച് കഴിച്ചാൽ ദഹനപ്രശ്നങ്ങൾ അകലും. ജലദോഷം ശമിക്കാൻ അയമോദകവും ശർക്കരയും ചേർത്ത് പൊടിച്ച് കഴിച്ചാൽ മതി.

സന്‌ധിവാതത്തെ പ്രതിരോധിക്കാനും രോഗശമനത്തിനും സഹായകം. മൂത്രാശയ അണുബാധ ഇല്ലാതാക്കാൻ അയമോദകം ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുക. അമിതവണ്ണം കുറയ്‌ക്കാൻ അയമോദകത്തിൽ അൽപം തേൻ യോജിപ്പിച്ച് കഴിക്കുക. ആർത്തവ സംബന്ധമായ വയറുവേദന തുടങ്ങിയ പ്രശ്നങ്ങൾ പരിഹരിക്കാൻ അയമോദക വെള്ളം കുടിക്കുക. കഫം ഇല്ലാതാക്കാനും അയമോദകം മികച്ചതാണ്.