murder

ബംഗളൂരു: അച്ഛൻ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങൾ മകൾ മൊബൈൽഫോണിൽ പകർത്തി. ബംഗളൂരുവിലാണ് സംഭവം. 12കാരനായ മകനെ ഫാനിൽ കെട്ടി തൂക്കുന്നത് അലറിക്കരഞ്ഞ് കൊണ്ട് 17കാരിയായ മകൾ പകർത്തുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാളുടെ ഭാര്യയുടെ മൃതദേഹം തറയിൽ കിടക്കുന്നതും വീഡിയോയിലുണ്ട്. രാവിലെ സംഭവത്തെക്കുറിച്ച് പെൺകുട്ടി അയൽവീട്ടുകാരോട് പറയുകയും അവർ പൊലിസിൽ അറിയിക്കുകയുമായിരുന്നു. ചിട്ടി ഫണ്ട് നടത്തിയിരുന്ന കുടുംബം കടബാദ്ധ്യത മൂലം ആത്മഹത്യയ്ക്ക് ഒരുങ്ങുകയായിരുന്നു എന്നാണ് പ്രതി പൊലീസിനോട് പറഞ്ഞത്.