ambassador-car
റോയൽ...അംബാസഡർ കാർ പ്രേമികളുടെ കൂട്ടായ്മ അംബ്രോക്സ് കോട്ടയത്തിന്റെ ആഭിമുഖ്യത്തിൽ ഈരയിൽകടവ് റോഡിൽ നടത്തിയ ഫൺഡ്രൈവ്

കോട്ടയം: ഒരു കാലത്ത് റോഡിലെ രാജാക്കന്മാരായിരുന്ന അംബാസിഡർ കാറുകൾ ഇന്നലെ കൂട്ടമായി നിരത്തിലിറങ്ങി. അംബ്റോക്സ് വാട്സ് ആപ്പ് കൂട്ടായ്മയാണ് ഈ യാത്ര സംഘടിപ്പിച്ചത്.


1935 മുതലുള്ള അംബാസിഡർ ഉടമകളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ അൻപത് പേരാണ് ഉള്ളത്. കളക്ടറേറ്റിനു സമീപത്തു നിന്ന് ആരംഭിച്ച റാലിയിൽ ഒന്നിനു പുറകെ ഒന്നായി 35 കാറുകളാണ് അണി നിരന്നത്. കളക്ടറേറ്റ് പരിസരത്തു നിന്നും ആരംഭിച്ച റാലി നഗരത്തിലൂടെ സഞ്ചരിച്ച് കെ.എസ്.ആർ.ടി.സി, കോടിമത നാലുവരിപ്പാത വഴി ഈരയിൽക്കടവ് റോഡിലെത്തി. ഇവിടെ കൂട്ടായ്മയുടെ സംഗമം നടത്തി. യാത്ര നാലുമണിക്കാറ്റിൽ സമാപിച്ചു.

ഹിന്ദുസ്ഥാൻ മോട്ടോഴ്സ് 1935 മുതൽ വില്പന നടത്തിയ വിവിധ മോഡലുകളാണ് കൂട്ടായ്മയിലുള്ളത് . രാഹുൽ രവീന്ദ്രൻ, കണ്ണൻ ഗോപാൽ, മഞ്ചിത് മോഹൻ, ജോതിസ് കുര്യൻ എന്നിവരുടെ നേതൃത്വത്തിലാണ് വാട്സ് ആപ്പ് ഗ്രൂപ്പ്.