airforce

ദിസ്‌പൂർ: 13 യാത്രക്കാരുമായി പറന്ന ഇന്ത്യൻ വ്യോമസേനയുടെ വിമാനം ചൈനാ അതിർത്തിക്ക് സമീപം കാണാതായി. വ്യോമസേനയുടെ അന്റനോവ് ആൻ- 32 വിഭാഗത്തിൽപെട്ട വിമാനമാണ് കാണാതായിരിക്കുന്നത്. അസമിൽ നിന്ന് ഉച്ചയ്‌ക്ക് ഒരു മണിയോടു കൂടെയാണ് വിമാനം പുറപ്പെട്ടത്. എട്ട് ജീവനക്കാരും, അഞ്ച് യാത്രക്കാരുമാണ് വിമാനത്തിൽ ഉണ്ടായിരുന്നത്.

അസമിലെ ജോർഹാട്ടിൽ നിന്ന് അരുണാചൽ പ്രദേശിലെ മെച്ചുക്ക വാലിയിലേക്ക് പുറപ്പെട്ട വിമാനമാണ് കാണാതായിരിക്കുന്നത്. ചൈനാ അതിർത്തി സമീപമാണ് മെച്ചുക്ക വാലി സ്ഥിതി ചെയ്യുന്നത്. വിമാനത്തിനു വേണ്ടിയുള്ള തിരച്ചിൽ ശക്തമാക്കിയതായി വ്യോമസേന വൃത്തങ്ങൾ അറിയിച്ചു.