news

1. എറണാകുളത്ത് പനി ബാധിച്ച് ചികിത്സയില്‍ കഴിയുന്ന രോഗിക്ക് നിപ ബാധിച്ചു എന്ന് സംശയം പ്രകടിപ്പിക്കപ്പെട്ട സാഹചര്യത്തില്‍ ആവശ്യമായ മുന്‍ കരുതല്‍ നടപടികള്‍ സ്വീകരിച്ചു എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. നിലവിലെ സാഹചര്യങ്ങളെ സര്‍ക്കാര്‍ സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഏതു സാഹചര്യവും നേരിടാന്‍ ആരോഗ്യ വകുപ്പ് സജ്ജമാണ്. ആരും ഭയപ്പെടരുത് എന്നും ജാഗ്രത വേണം എന്നും മുഖ്യമന്ത്രി. സമൂഹ മാദ്ധ്യമങ്ങള്‍ വഴി വ്യാജപ്രചരണം നടത്തരുത് എന്നും പ്രതികരണം
2. അതേസമയം, നിപ രോഗ സംശയത്തില്‍ ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ത്ഥിക്ക് ഒപ്പം ഉണ്ടായിരുന്ന 50 പേര്‍ നിരീക്ഷണത്തില്‍ . മുന്‍ കരുതല്‍ നടപടികള്‍ എടുത്തു എന്ന് ഡി.എം.ഒ. വിദ്യാര്‍ത്ഥി പഠിക്കുന്ന തൊടുപുഴയിലെ കോളേജും പരിസരവും നിരീക്ഷണത്തില്‍ ആണ്. അതിനിടെ, പനി ബാധിച്ചത് തൃശൂരില്‍ നിന്ന് ആണെന്ന് വിദ്യാര്‍ത്ഥിയുടെ ബന്ധു. പറവൂരിലും, കൊടുങ്ങലൂരിലും ചികിത്സ തേടി. നാല് ദിവസം കഴിഞ്ഞിട്ടും പനിയും വിറയലും മാറാത്തതിനാല്‍ ആണ് കൊച്ചി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയത്. വിദ്യാര്‍ത്ഥിയുമായി ബന്ധപ്പെട്ട മറ്റാര്‍ക്കും നിലവില്‍ പനി ഇല്ലെന്നും ബന്ധു. എന്നാല്‍ പനി ബാധിച്ചത് തൃശൂരില്‍ നിന്ന് അല്ലെന്നായിരുന്നു തൃശൂര്‍ ഡി.എ.ഒയുടെ വിശദീകരണം.
3. വിദ്യാര്‍ത്ഥി താമസിച്ച പറവൂര്‍,തൃശൂര്‍,തൊടുപുഴ എന്നിവടങ്ങളില്‍ ജാഗ്രത. മൂന്ന് മെഡിക്കല്‍ കോളേജുകളില്‍ ഐസൊലേഷന്‍ റൂം തുറന്നു. എറണാകുളം കളക്രേ്ടറ്റില്‍ കണ്‍ട്രോള്‍ റൂം തുറന്നു. നിപ രോഗ ബാധ സ്ഥിരീകരണത്തിന് സാംപിളുകള്‍ പൂനെയില്‍ അന്തിമ പരിശോധന നടത്തുകയാണ് എന്ന് മണിപ്പാല്‍ വൈറസ് റിസര്‍ച്ച് മേധാവി. മണിപ്പാലില്‍ നിന്നാണ് സാംപിളുകള്‍ പൂനെയിലേക്ക് അയച്ചത്. രോഗം തലച്ചോറിനെയാണ് ബാധിച്ചതെങ്കിലും ആശങ്ക വേണ്ട. കോഴിക്കോട് നിപ പടര്‍ന്ന സാഹചര്യം ഇപ്പോള്‍ ഇല്ലെന്നും ഡോക്ടര്‍. അഞ്ച് പേരടങ്ങുന്ന ഡോക്ടര്‍മാരുടെ വിദഗ്ധ സംഘം കൊച്ചിയിലേക്ക് പുറപ്പെട്ടു
4. വിദ്യാലയങ്ങളില്‍ ലഹരി വസ്തുക്കള്‍ എത്തുന്നത് തടയാന്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാമപ്രദേശങ്ങളിലുള്ള സ്‌കൂളുകളില്‍ ഉള്‍പ്പെടെ ഇത് വ്യാപിച്ചു കഴിഞ്ഞു. പ്രതികരണം, ലഹരി വസ്തുക്കളുടെ വ്യാപനം തടയുന്നതിനുള്ള നടപടികള്‍ സംബന്ധിച്ച ഉന്നതതല യോഗത്തില്‍. എല്ലാ സ്‌കൂളുകളിലും പി.ടി.ഐ വക സെക്യൂരിറ്റി ഗാര്‍ഡുമാരെ നിയമിക്കണം. വിമുക്ത ഭടന്മാരെ സെക്യൂരിറ്റി ഗാര്‍ഡുമാരായി നിയോഗിക്കാവുന്നതാണ്. പ്രവൃത്തി സമയത്ത് ഒരാളെയും അനാവശ്യമായി സ്‌കൂളില്‍ കയറ്റി വിടാതിരിക്കാന്‍ ശ്രദ്ധിക്കണം


5. കുട്ടികളെ തിരുത്തിക്കുന്നതിന് ആണ് മുഖ്യ പരിഗണന നല്‍കേണ്ടത്. ശിക്ഷിക്കുന്നതിലല്ല. രക്ഷിതാക്കളെ വിളിച്ച് കാര്യങ്ങള്‍ സംസാരിക്കണം. സംസ്ഥാന അതിര്‍ത്തി വഴി ലഹരി വസ്തുക്കള്‍ കടത്തുന്നത് തടയാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കണം. പൊലീസ്, എക്‌സൈസ് വകുപ്പുകളുടെ കൂട്ടായ പരിശ്രമം ഉണ്ടാകണം. വ്യാപകമായി ബോധ വത്കരണ പ്രവര്‍ത്തനങ്ങള്‍ നടത്തേണ്ടതുണ്ട്. പാഠപുസ്തകങ്ങളിലൂടെയുംബോധവല്‍ക്കരണം നടത്തണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കഴിഞ്ഞ വര്‍ഷം 12,000കേസുകളാണ് ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഉണ്ടായതെന്ന് എക്‌സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗ്
6. 13 വൈമാനികരുമായി അരുണാചല്‍ പ്രദേശില്‍ വിമാനം കാണാതായി. വ്യോമസേനയുടെ എ.എന്‍-32 വിമാനമാണ് കാണാതായത്. ഉച്ചയ്ക്ക് 1 മണി മുതല്‍ വിമാനവുമായി ബന്ധപ്പെടാന്‍ കഴിയുന്നില്ല എന്ന് വ്യോമസേനാ അധികൃതര്‍. തിരച്ചില്‍ തുടരുന്നു.
7. ദേശീയ സുരക്ഷാ ഉപദേഷ്ട്ാവ് അജിത് ഡോവലിന്റെ കാലാവധി അഞ്ച് വര്‍ഷത്തേക്ക് കൂടി നീട്ടി. രണ്ടാം മോദി സര്‍ക്കാര്‍ അജിത് ഡോവലിന്റെ കഴിഞ്ഞ അഞ്ച് വര്‍ഷത്തെ സേവനം കൂടി കണക്കില്‍ എടുത്ത് കാബിനറ്റ് റാങ്കോടെ ആണ് വീണ്ടും നിയമനം നല്‍കി ഇരിക്കുന്നത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കാബിനറ്റ് റാങ്ക് അനുവദിക്കുന്നത്
8. 2008-ലെ മലേഗാവ് സ്‌ഫോടന കേസ് പ്രതിയും എം.പിയുമായ പ്രജ്ഞാ സിംഗ് ഠാക്കൂര്‍ ആഴ്ചയില്‍ ഒരിക്കല്‍ എങ്കിലും കോടതിയില്‍ ഹാജരാകണം എന്ന് പ്രത്യേക എന്‍.ഐ.എ കോടതി വീണ്ടും ഉത്തരവിട്ടു. ഇക്കഴിഞ്ഞ മേയ് മാസത്തിലും കോടതി സമാനമായ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു. കേസിലെ എല്ലാ പ്രതികളും ആഴ്ചയില്‍ ഒരിക്കല്‍ ഹാജരാകണം എന്ന് ആയിരുന്നു അന്ന് കോടതി നിര്‍ദ്ദേശിച്ചിരുന്നത്
5. ഹിന്ദി ഔദ്യോഗിക ഭാഷ അല്ലാത്ത സംസ്ഥാനങ്ങളിലും നിര്‍ബന്ധമായി സ്‌കൂളുകളില്‍ ഹിന്ദി പഠിപ്പിക്കണം എന്ന് നിഷ്‌കര്‍ഷിക്കുന്ന കരട് വിദ്യാഭ്യാസ നയം തിരുത്തി കേന്ദ്ര സര്‍ക്കാര്‍. തമിഴ്നാട് ഉള്‍പ്പെടെയുള്ള ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഹിന്ദി പഠിപ്പിക്കണം എന്ന നയത്തിന് എതിരെ കടുത്ത പ്രതിഷേധം ആണ് ഉയര്‍ന്നത്
6. ഓഹരി വിപണിയില്‍ ഡോളറിന് ഒപ്പം വന്‍ മുന്നേറ്റം നടത്തി ഇന്ത്യന്‍ രൂപയും. ഇന്ന് ഡോളറിന് എതിരെ രൂപയുടെ മൂല്യത്തില്‍ 31 പൈസയുടെ വര്‍ധനവ് ആണ് ഉണ്ടായത്. ഇന്ന് വ്യാപാരം ആരംഭിച്ചപ്പോള്‍ ഇന്ത്യന്‍ രൂപ 69.39ലേക്ക് ഉയരുക ആയിരുന്നു
7. നടന്‍ വിനായകന് എതിരെ ലൈംഗിക ആരോപണവുമായി യുവതി രംഗത്ത്. വിനായകന്‍ ഫോണിലൂടെ ലൈംഗിക ചുവയോടെ സംസാരിച്ചു എന്ന് ദളിത് ആക്ടിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകനും ആയ മൃദുലാ ദേവി ശശിധരന്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. ഫേസ് ബുക്കിലാണ് യുവതിയുടെ ആരോപണം.