doval
അജിത്ത് ഡോവൽ

ന്യൂഡൽഹി: ദേശീയ സുരക്ഷാ ഉപദേഷ്ടാവായി അജിത് ഡോവൽ തുടരും. കഴിഞ്ഞ അഞ്ച് വർഷത്തെ സേവനം കൂടി കണക്കിലെടുത്ത് കാബിനറ്റ് റാങ്കോടെയാണ് രണ്ടാം മോദി സർക്കാർ വീണ്ടും നിയമനം നൽകിയത്. ആദ്യമായാണ് ഒരു ദേശീയ സുരക്ഷാ ഉപദേഷ്ടാവിന് കാബിനറ്റ് റാങ്ക് അനുവദിക്കുന്നത്. മുൻ വർഷങ്ങളിൽ സഹമന്ത്രിക്ക് തുല്യമായ സ്ഥാനമായിരുന്നു. നേരത്തെ കേന്ദ്ര രഹസ്യാന്വേഷണ ബ്യൂറോയുടെ തലവനായിരുന്നു.