നോട്ടിംഗ്ഹാം: ലോകകപ്പിൽ ഇംഗ്ലിണ്ടിനെതിരെ കൂറ്റൻ സ്കോർ പടുത്തുയ
ർത്തി പാകിസ്ഥാൻ. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 348 റൺസ് നേടി.
.
ഓപ്പണർമാരായ ഫഖർ സമാൻ, ഇമാമുൾ ഫഖ് എന്നിവർ പാകിസ്ഥആന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഓപ്പണിംഗ് കൂട്ടുകെട്ട് 82 റൺസ് നേടി. 36 റൺസ് എടുത്ത ഫഖർ സമാനാണ് ആദ്യം പുറത്തായത്. ഇമാമുൾ ഹഖ് 58 പന്തിൽ 44 റൺസ് എടുത്തു.
62 പന്തിൽ 84 റൺസ് നേടിയ മുഹമ്മദ് ഹഫീസാണ് പാക് നിരയില്‍ ടോപ് സ്‌കോറർ. ബാബർ അസം 66 പന്തിൽ 63 റൺസ് റണ്‍സ് നേടി. സർഫ്രസ് അഹമ്മദ് 44 പന്തിൽ 55 റൺസ് നേടി.
ദക്ഷിണാഫ്രക്കയ്ക്ക് വേണ്ടി 10 ഓവറിൽ 50 റൺസ് വഴങ്ങി മോയിൻഅലിയും എട്ട് ഓവറിൽ 71 റണ്‍സ് വഴങ്ങി ക്രിസ് വോക്‌സും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മാർക്ക് വുഡ് രണ്ട് വിക്കറ്റെടുത്തു.