നീണ്ട ഇടവേളയ്ക്കു ശേഷം ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്യുന്ന കോളാമ്പി എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സൂപ്പർതാരം മോഹൻലാൽ ആണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറക്കിയത്. നിത്യാമേനോൻ ആണ് ചിത്രത്തിലെ നായിക.
സംവിധായകൻ രഞ്ജി പണിക്കർ, നിർമ്മാതാവ് സുരേഷ്‌കുമാർ തുടങ്ങിയവർ വ്യത്യസ്ത വേഷങ്ങളിൽ ട്രെയിലറിൽ എത്തുന്നു. രോഹിണിയാണ് ചിത്രത്തിലെ മറ്റൊരു സുപ്രധാന കഥാപാത്രം. സിദ്ധാർത്ഥ് മേനോൻ, ദിലീഷ് പോത്തൻ, പോളി വിൽസൺ, മഞ്ജുപിള്ള എന്നിവരാണ് മറ്റുതാരങ്ങൾ. ഗായകൻ വിജയ് യേശുദാസും ട്രെയിലറിൽ പ്രത്യക്ഷപ്പെടുന്നുണ്ട്. റസൂൽ പൂക്കുട്ടിയാണ് ശബ്‍ദ സംവിധാനം നിർവഹിക്കുന്നത് ഛായാഗ്രഹണം രവിവർമ്മൻ.
നിർമ്മാല്യം സിനിമയുടെ ബാനറിൽ രൂപേഷ് ഓമനയാണ് ചിത്രം നിർമ്മിക്കുന്നത്. പ്രഭാ വർമ്മ, വിനായക് ശശികുമാർ, മേരി ആൻ അലക്‌സാണ്ടർ തുടങ്ങിയവരുടെ വരികൾക്ക് ഈണമിടുന്നത് രമേശ് നാരായണൻ. ബോംബെ ജയശ്രീ, വിജയ് യേശുദാസ്, ശ്വേത, മധുശ്രീ നാരായൺ, മേരി ആൻ അലക്‌സാണ്ടർ തുടങ്ങിയവരാണ് ഗായകർ.