ravishankar-prasad

ന്യൂഡൽഹി: പാർലമെന്റിൽ മുത്തലാഖ് നിരോധന ബിൽ വീണ്ടും അവതരിപ്പിക്കാൻ കേന്ദ്രസർക്കാർ തയ്യാറെടുക്കുന്നു. പതിനാറാം ലോക്‌സഭയുടെ കാലാവധി കഴിഞ്ഞതോടെ ലോക്‌സഭയിൽ പാസായ മുത്തലാഖ് നിരോധന ബിൽ അസാധുവായി. ഈ സാഹചര്യത്തിലാണ് വീണ്ടും ബിൽ കൊണ്ടുവരുന്നതെന്ന് കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് വ്യക്തമാക്കിയതായി ദേശീയമാദ്ധ്യമങ്ങൾ റിപ്പോർട്ടു ചെയ്യുന്നു.

മുത്തലാഖ് നിരോധന ബിൽ ലോക്‌സഭയിൽ പാസായിരുന്നുവെങ്കിലും രാജ്യസഭയിൽ വ്യക്തമായ ഭൂരിപക്ഷം ഇല്ലാതിരുന്നതിനാൽ അവതരിപ്പിക്കാനായിരുന്നില്ല. മുത്തലാഖ് നിരോധന ബിൽ വീണ്ടും കൊണ്ടുവരുമോ എന്ന ചോദ്യത്തിന് തീർച്ചയായും കൊണ്ടുവരുമെന്ന് രവിശങ്കർ പ്രസാദ് പറഞ്ഞു. മുത്തലാഖ് നിരോധനം നടപ്പിലാക്കുമെന്നത് ബി.ജെ.പിയുടെ പ്രകടന പത്രികയിലെ വാഗ്ദാനമാണെന്നും മന്ത്രി കുട്ടിച്ചേർത്തു.