bijayakumar

പെരുമ്പാവൂർ: ഒഡീഷയിൽ വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിലായിരുന്ന പ്രതി​യെപെരുമ്പാവൂരിൽ നിന്ന് അറസ്റ്റ് ചെയ്തു.അല്ലപ്രയിൽ പ്ലൈവുഡ് കമ്പനിയിൽ ജോലിനോക്കിയിരുന്ന ഒഡീഷ സ്വദേശി ബിജയകുമാർ ബെഹ്റയെയാണ് (20)ഒഡീഷ പൊലീസ് അറസ്റ്റ് ചെയ്തത്. പ്രായമാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്തകേസിൽഅറസ്റ്റി​ലായി​ ജാമ്യത്തിലിറങ്ങിയാണ് കൊലപാതകം നടത്തി​യത്. കൂട്ടുകാരൻ വിക്കിയുമായി​ ചേർന്ന് പെൺ​കുട്ടി​യേയും അമ്മയേയും ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടുപോയി​

അമ്മയെക്രൂരമായി​കൊലപ്പെടുത്തുകയായി​രുന്നുവെന്ന് പൊലീസ് പറഞ്ഞു.. പെൺ​കുട്ടി​യെ വീണ്ടും ബലാത്സംഗം ചെയ്തു.ഒരുമാസം മുമ്പാണ് സംഭവം.കേസിൽ വിക്കി നേരത്തെപിടിയിലായിരുന്നു.ഇയാളിൽനിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഒഡീഷ പൊലീസ് പെരുമ്പാവൂരിലെത്തിയത്.പ്രതിയെ പിടികൂടിയസംഘത്തി​ൽ ഒഡീഷ പൊലീസിനൊപ്പം പെരുമ്പാവൂർ ഡിവൈ .എസ് .പി ഹരിദാസ്,എ എസ് ഐ മാരായ ശിവപ്രസാദ്,രാജേന്ദ്രൻ,സി. പി ..ഒ പ്രജിത്ത് എന്നിവരുമുണ്ടായി​രുന്നു.