k-surendran-

തിരുവനന്തപുരം: മോദി സ്തുതിയുടെ പേരിൽ കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട എ.പി. അബ്ദുള്ളക്കുട്ടിയെ ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്ത് കെ. സുരേന്ദ്രൻ. അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടു വരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. മുസ്‌ളീമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പ് മാത്രമാണ് തരാനുള്ളതെന്നും സുരേന്ദ്രൻ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.

'മോദിയെപ്പറ്റി നല്ലതു പറഞ്ഞാൽ പുറത്ത്. ഇമ്രാൻഖാനെ പുകഴ്ത്തിയാൽ അകത്തും. കോൺഗ്രസ് ഇനി നൂറു വർഷം കഴിഞ്ഞാലും തിരിച്ചുവരില്ലെന്ന് ഉറപ്പായെന്നും സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു . അബ്ദുള്ളക്കുട്ടിക്ക് ഇങ്ങോട്ടുവരാം. വലിയ വാഗ്ദാനങ്ങളൊന്നും തരാനില്ല. തരാനുള്ളത് മുസ്ലിമായതുകൊണ്ട് ഒരവസരവും നിഷേധിക്കപ്പെടില്ലെന്ന ഉറപ്പു മാത്രം സുരേന്ദ്രൻ പറയുന്നു.

ബി.ജെ.പി നയങ്ങളോട് യോജിക്കുന്ന എല്ലാവരെയും ബി.ജെ.പിയിലേക്ക് സ്വാഗതം ചെയ്യുന്നതായി കേന്ദ്രസഹമന്ത്രി വി മുരളീധരനും പ്രതികരിച്ചു. നരേന്ദ്രമോദിയെ വിലയിരുത്തുന്നതിൽ അബ്ദുള്ളക്കുട്ടിക്ക് സ്ഥിരതയുള്ള നിലപാടാണുള്ളതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

അബ്ദുള്ളക്കുട്ടിയെ സ്വാഗതം ചെയ്ത് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ പി.എസ്. ശ്രീധരൻ പിള്ളയും രംഗത്തെത്തിയിരുന്നു. മോദിയെ അംഗീകരിക്കുന്ന ആരെയും സ്വാഗതം ചെയ്യുമെന്നും അബ്ദുള്ളക്കുട്ടിയുടെ കാര്യത്തിലും അത് അങ്ങനെതന്നെയാകുമെന്നും ശ്രീധരൻപിള്ള പറഞ്ഞു.