കൊച്ചി: കൊച്ചിയിൽ ചികിത്സയിലുള്ള എൻജിനിയറിംഗ് വിദ്യാർത്ഥിക്ക് നിപ് വൈറസ് ബാധയെന്ന് സ്ഥിരീകരിച്ചാൽ അമേരിക്കൻ നിർമ്മിത മരുന്ന് കേരളത്തിലെത്തിക്കും. നിപ വൈറസിനെതിരെ അമേരിക്കൻ ശാസ്ത്രജ്ഞർ പരീക്ഷണാടിസ്ഥാനത്തിൽ വികസിപ്പിച്ചെടുത്ത എം.എ.ബി 120 എന്ന മരുന്ന് കഴിഞ്ഞ വർഷം കോഴിക്കോട് നിപ്പ ബാധ ഉണ്ടായപ്പോൾ പൂന വൈറോളജി ഇൻസ്റ്റിറ്റ്യൂട്ട് കേരളത്തിന് കൈമാറിയിരുന്നു. എന്നാൽ അപ്പോഴേക്കും നിപ്പ മരണങ്ങൾ അവസാനിക്കുകയും രോഗം ബാധിച്ച രണ്ട് പേരുടെ ആരോഗ്യനില മെച്ചപ്പെടുകയും ചെയ്തിരുന്നു. തുടർന്ന് ഈ മരുന്ന് പൂനയിലേക്ക് തന്നെമടക്കി നൽകുകയായിരുന്നു. നിപ്പ സ്ഥിരികീരിച്ചാൽ ഈ മരുന്ന് വീണ്ടും കേരളത്തിന് കൈമാറും.
പരിശോധനയ്ക്കായി മൂന്ന് സാമ്പിളുകളാണ് കൊച്ചിയിൽനിന്നും പൂനയിലെ വൈറോളജി ഇൻസ്റ്റിറ്ര്യട്ടിൽ എത്തിച്ചത്. നിപ ബാധ സ്ഥിരീകരിക്കുന്ന പക്ഷം വൈറസ് കൾച്ചർ സംബന്ധിച്ച വിശദമായ പഠനത്തിലേക്ക് ഇൻസ്റ്റിറ്റ്യൂട്ട് കടക്കും.