ഫെഡറേഷൻ കപ്പ്
നെറ്റ് ബാൾ : കേരളം
രണ്ടാം സ്ഥാനത്ത്
തിരുവനന്തപുരം : പഞ്ചാബിൽ നടന്ന ദേശീയ ഫെഡറേഷൻ കപ്പ് നെറ്റ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളം പുരുഷ വിഭാഗത്തിൽ രണ്ടാം സ്ഥാനവും വനിതാ വിഭാഗത്തിൽ മൂന്നാം സ്ഥാനവും നേടി. പുരുഷ ഫൈനലിൽ പഞ്ചാബിനോട് 30-28ന് പരാജയപ്പെടുകയായിരുന്നു. വിജയികൾക്ക് കേരള നെറ്റ്ബാൾ അസോസിയേഷനും പാലക്കാട് ജില്ലാ സ്പോർട്സ് കൗൺസിലും ചേർന്ന് സ്വീകരണം നൽകി.
കോട്ടയത്തിന് ഇരട്ടക്കിരീടം
തൊടുപുഴ : സംസ്ഥാന ജൂനിയർ ബാസ്കറ്റ് ബാൾ ചാമ്പ്യൻഷിപ്പിൽ കോട്ടയം ജില്ലആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ കിരീടം നേടി.