നോട്ടിംഗ്ഹാം: ഇംഗ്ലണ്ടിനെ 14 റൺസിന് തോൽപ്പിച്ച് ലോകകപ്പിൽ പാകിസ്ഥാന് ആദ്യവിജയം. പാകിസ്ഥാന് ഉയർത്തിയ 349 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ഇംഗ്ളണ്ട് 9 വിക്കറ്റിന് 334 റൺസ് മാത്രമേ നേടാനായുള്ളൂ. സെഞ്ച്വരി നേടിയ ജോറൂട്ടിനും ജോസ് ബട്ലർക്കും ഇംഗ്ലണ്ടിനെ തോൽവിയിൽ നിന്ന് രക്ഷിക്കാനായില്ല.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 50 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 348 റൺസ് നേടിയിരുന്നു. മറുപടി ബാറ്റിംഗിനിറങ്ങിയ ഇംഗ്ലണ്ടിന് 118 റൺസിന് നാലു വിക്കറ്റുകൾ നഷ്ടമായെങ്കിലും സെഞ്ചുറി നേടിയ ജോ റൂട്ടും സെഞ്ചുറി നേടിയ ജോസ് ബട്ട്‌ലറും ചേര്‍ന്ന് മത്സരത്തിലേക്ക് തിരികെയെത്തിക്കുകയായിരുന്നു. എന്നാൽ ഇവർ പുറത്തായതോടെ മറ്റുതാരങ്ങൾ പൊരുതാതെ കീഴടങ്ങുകയായിരുന്നു. ജോ റൂട്ട് 104 ബാളിൽ 107 റൺസും ബട്ലർ 76 ബാലിൽ 103 റൺസും നേടി.
.
ഓപ്പണർമാരായ ഫഖർ സമാൻ, ഇമാമുൾ ഫഖ് എന്നിവർ പാകിസ്ഥാന് മികച്ച തുടക്കമാണ് നൽകിയത്. ഒന്നാം വിക്കറ്റിൽ ഓപ്പണിംഗ് കൂട്ടുകെട്ട് 82 റൺസ് നേടി. 36 റൺസ് എടുത്ത ഫഖർ സമാനാണ് ആദ്യം പുറത്തായത്. ഇമാമുൾ ഹഖ് 58 പന്തിൽ 44 റൺസ് എടുത്തു. പാകിസ്ഥാന് വേണ്ടി ഷബാബ് ഖാനും മുഹമ്മദ് അമീറും രണ്ട് വിക്കറ്റ് വീതവും വഹാബ് റിയാസ് 3 വിക്കറ്റും നേടി.ഹസൻ അലിയും ഷോയെബ് മാലികും ഓരോ വിക്കറ്റുകൾ വീതം നേടി.
62 പന്തിൽ 84 റൺസ് നേടിയ മുഹമ്മദ് ഹഫീസാണ് പാക് നിരയിൽ ടോപ് സ്‌കോറർ. ബാബർ അസം 66 പന്തിൽ 63 റൺസ് റണ്‍സ് നേടി. സർഫ്രസ് അഹമ്മദ് 44 പന്തിൽ 55 റൺസ് നേടി.
ദക്ഷിണാഫ്രക്കയ്ക്ക് വേണ്ടി 10 ഓവറിൽ 50 റൺസ് വഴങ്ങി മോയിൻഅലിയും എട്ട് ഓവറിൽ 71 റണ്‍സ് വഴങ്ങി ക്രിസ് വോക്‌സും മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തി. മാർക്ക് വുഡ് രണ്ട് വിക്കറ്റെടുത്തു.