റിയാദ്: മാസപ്പിറവി ദൃശ്യമായതിനാൽ സൗദി അറേബ്യയിലും യു.എ.ഇയിലും ചെറിയ പെരുന്നാൾ ചൊവ്വാഴ്ച. ഖത്തറിലും കുവൈറ്റിലും ചൊവ്വാഴ്ച തന്നെയാണ് പെരുന്നാൾ ഘോഷിക്കുക. മാസപ്പിറവി കണ്ടതിനാൽ ചൊവ്വാഴ്ച ചെറിയ പെരുന്നാളായിരിക്കുമെന്ന് സൗദി സുപ്രീം കോടതി പ്രഖ്യാപിച്ചു. ഇറാക്കിലും ചൊവ്വാഴ്ചയാണ് പെരുന്നാൾ.
മലേഷ്യ, ഇന്തോനേഷ്യ എന്നിവിടങ്ങളിലും കേരളത്തിലും ബുധനാഴ്ചയാണു പെരുന്നാൾ.