തിരുവനന്തപുരം: ദേശീയ ശിശുക്ഷേമസമിതിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ശിശുക്ഷേമസമിതി സംഘടിപ്പിക്കുന്ന ദേശീയ സഹവാസക്യാമ്പിനോട് അനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ കുട്ടികൾ ഇന്നലെ പ്രൊഫ. ഗോപിനാഥ് മുതുകാടിന്റെ മാജിക് പ്ലാനറ്റ് സന്ദർശിച്ചു. ലോകത്തിലെ ഒരേയൊരു മാജിക് പ്ലാനറ്റിലെ മാസ്മരികത ഏറ്റവും വിസ്മയിപ്പിച്ചത് ഉത്തരേന്ത്യയിൽ നിന്നും മേഘാലയ ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുമെത്തിയ കുട്ടികളെയാണ്.
ദേശീയ ശിശുക്ഷേമ സമിതി പ്രസിഡന്റ് ഗീഥാ സിദ്ധാർത്ഥ, സെക്രട്ടറി ജനറൽ ഭരത് നായിക്, സംസ്ഥാന ശിശുക്ഷേമസമിതി ജനറൽ സെക്രട്ടറി അഡ്വ.എസ്.പി ദീപക്, ട്രഷറർ ജി. രാധാകൃഷ്ണൻ, എക്സിക്യൂട്ടീവ് അംഗങ്ങളായ എം.കെ പശുപതി, കെ. രാജു, ജില്ലാ ട്രഷറർ അരുൺ ഗോപി എന്നിവരും പങ്കെടുത്തു. സംഘം ഇന്ന് കന്യാകുമാരിയും പത്മനാഭപുരം കൊട്ടാരവും സന്ദർശിക്കും.