തിരുവനന്തപുരം: ലോക പരിസ്ഥിതിദിനത്തോടനുബന്ധിച്ച് നാളെ ഭിന്നശേഷിക്കാരും വി ക്രിയേറ്റ് ലൈഫ്സും ചേർന്ന് പ്ളാസ്റ്റിക് രഹിത തിരുവനന്തപുരം മിഷൻ നടത്തും. കുടപ്പനക്കുന്ന് കളക്ടറേറ്റ് മുതൽ കനകക്കുന്ന് കൊട്ടാരം വരെയുള്ള സ്ഥലങ്ങളിൽ പ്ലാസ്റ്റിക്കിനെതിരെയുള്ള ബോധവത്കരണവും പ്ലാസ്റ്റിക് നിർമ്മാർജ്ജനവുമാണ് സംഘടിപ്പിക്കുക. അതിന് ശേഷം ഭിന്നശേഷിക്കാർ അവരുടെ കഴിവ് പ്രദർശിപ്പിക്കുന്ന വ്യത്യസ്തങ്ങളായ പരിപാടികൾ അവതരിപ്പിക്കും. നിങ്ങളുടെ ഇടയിലുള്ള ഭിന്നശേഷിക്കാർക്കും അവരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ തുറന്ന് കാട്ടാൻ അവസരം നൽകാനും വിളിക്കുക. ഫോൺ:70 3419 321