ലാൽ ജോസിന്റെ നീലത്താമരയിലൂടെ സിനിമയിൽ അരങ്ങേറിയ അർച്ചനാ കവി വീണ്ടും തിരക്കഥാകൃത്താകുന്നു. യൂ ട്യൂബിൽ ജൂൺ പതിനാല് മുതൽ വരുന്ന മീൻ അവിയൽ എന്ന വെബ് സീരീസിലൂടെയാണ് അർച്ചന വീണ്ടും തിരക്കഥാകൃത്താകുന്നത്.
അഭിഷേക് നായർ സംവിധാനം ചെയ്യുന്ന ഈ വെബ് സീരീസിൽ പ്രധാന വേഷം ചെയ്യുന്നതും അർച്ചന കവിയാണ്. ആനന്ദത്തിലൂടെ അരങ്ങേറ്റം കുറിച്ച അരുൺ കുര്യനാണ് മറ്റൊരു പ്രധാന താരം. ഈസ്റ്റേൺ നിർമ്മിക്കുന്ന ഈ വെബ് സീരീസിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സച്ചിൻ വാര്യരാണ്.
വൈഷ്ണവാണ് കാമറാമാൻ. രണ്ട് വർഷം മുൻപ് യൂ ട്യൂബിൽ വന്ന തൂഫാൻ മെയിൽ എന്ന വെബ് സീരീസിന് വേണ്ടിയാണ് അർച്ചനാ കവി ആദ്യമായി തിരക്കഥയെഴുതിയത്. അതിലും അർച്ചന തന്നെയാണ് പ്രധാന വേഷം അവതരിപ്പിച്ചത്. അഭിനേതാവും, തിരക്കഥാകൃത്തും എന്നതിലുപരി അറിയപ്പെടുന്ന ബ്ളോഗർ കൂടിയാണ് അർച്ചനാ കവി.