റംസാൻ റിലീസ് നിശ്ചയിച്ചിരുന്ന മമ്മൂട്ടിച്ചിത്രം ഉണ്ട ഒരാഴ്ച വൈകും. ജൂൺ പതിന്നാലിന് ചിത്രം ലോകവ്യാപകമായി റിലീസ് ചെയ്യുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.
ശബ്ദത്തിന് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ഡോൾബി അറ്റ്മോസ് ജോലികൾ വൈകുന്നതിനാലാണ് റിലീസ് നീട്ടിയതെന്നറിയുന്നു.
അനുരാഗ കരിക്കിൻ വെള്ളം എന്ന സൂപ്പർഹിറ്റിന് ശേഷം ഖാലിദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ഉണ്ടയിൽ സബ് ഇൻസ്പെക്ടർ മണി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്.
ഡ്രീംമിൽ സിനിമാസിന്റെ ബാനറിൽ കൃഷ്ണൻ സേതുകുമാറും ജെമിനി സ്റ്റുഡിയോസും ചേർ ന്നാണ് ഉണ്ട നിർമ്മിച്ചിരിക്കുന്നത്.