ഈ നായര് പിടിച്ച പുലിവാൽ എന്ന സിനിമയിൽ സെന്തിൽ രാജാമണി നായകനായി എത്തുന്നു. ജയരാജ് വിജയ് രചനയും സംവിധാനവും നിർവഹിക്കുന്ന സിനിമ സോഷ്യൽ സറ്റയറായാണ് ഒരുങ്ങുന്നത്.ധർമ്മജൻ ബോൾഗാട്ടി, ബൈജു സന്തോഷ് ,പി. ബാലചന്ദ്രൻ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.
നായികയെ തീരുമാനിച്ചിട്ടില്ല.എന്നാൽ കഥയിൽ നായികയ്ക്ക് പ്രാധാന്യമില്ലെന്ന് സംവിധായകൻ ജയരാജ് വിജയ് സിറ്റി കൗമുദിയോട് പറഞ്ഞു.ചാലക്കുടിക്കാരൻ ചങ്ങാതിക്കുശേഷം സെന്തിൽ നായകനാകുന്ന സിനിമയാണിത്. റിലീസിന് ഒരുങ്ങുന്ന വൈറസ്, മൈ ഗ്രേറ്റ് ഗ്രാൻഡ് ഫാദർ എന്നീ സിനിമകളിൽ സെന്തിലിന് ശക്തമായ വേഷമാണ്. ലക്ഷ്മി ദേവി കംബയൻസിന്റെ ബാനറിൽ ജെ.പി ജയരാജും സക്കീർ ഹൈദ്റോസും ചേർന്നാണ് ഈ നായര് പിടിച്ച പുലിവാൽ നിർമ്മിക്കുന്നത്.
കാമറ: അനിൽ നായർ. ഗാനങ്ങൾ: സന്തോഷ് വർമ്മ, സംഗീതം: ബിജിബാൽ.ജൂലായ് ആദ്യം പാലക്കാട് ചിത്രീകരണം ആരംഭിക്കും.