ജൂൺ മാസം ടൊവിനോ തോമസിന്റെ മൂന്നു സിനിമകൾ തിയേറ്ററുകളിൽ എത്തും. ഏഴിന് വൈറസും 21ന് ആൻഡ് ദ ഒാസ്കർ ഗോസ് ടുവും 28ന് ലൂക്കയും റിലീസ് ചെയ്യും.ആൻഡ് ദ ഒാസ്കാർ ഗോസ് ടു, ലൂക്ക എന്നീ സിനിമകളിൽ ടൊവിനോയാണ് നായകൻ.ആഷിഖ് അബു സംവിധാനം ചെയ്യുന്ന വൈറസിൽ വൻ താരനിരയാണ്.ലോക വ്യാപകമായാണ് ഈ സിനിമയുടെ റിലീസ് .സലിം അഹമ്മദ് രചനയും സംവിധാനവും നിർവഹിക്കുന്ന ആൻഡ് ദ ഒാസ്കാർ ഗോസ് ടുവിൽ സിനിമതാരമായാണ് ടൊവിനോ പ്രത്യക്ഷപ്പെടുന്നത്.അനു സിതാരയാണ് നായിക.
അലൻസ് മീഡിയയുടെ ബാനറിൽ നിർമ്മിക്കുന്ന സിനിമയിൽ ശ്രീനിവാസൻ, ലാൽ, സിദ്ധിഖ് , സലിം കുമാർ, ഹരീഷ് കണരാൻ,അപ്പാനി ശരത്, എന്നിവരാണ് മറ്റു താരങ്ങൾ. കാമറ മധു അമ്പാട്ട്, ശബ്ദമിശ്രണം റസൂൽ പൂക്കുട്ടി. സ്റ്റോറീസ് ആൻഡ് തോട്ട്സ് പ്രൊഡ ക് ഷൻസിന്റെ ബാനറിൽ അരുൺ ബോസാണ് ലൂക്ക സംവിധാനം ചെയ്യുന്നത്.അഹാന കൃഷ്ണ കുമാറാണ് നായിക.രാഘവൻ, നിഥിൻ ജോർജ്, ശ്രീകാന്ത് മുരളി, വിനീത കോശി എന്നിവരാണ് മറ്റു താരങ്ങൾ.മൃദുൽ ജോർജും അരുൺ ബോസും ചേർന്നാണ് തിരക്കഥയെഴുതുന്നത്.