തിരുവനന്തപുരം: ഇനി കുട്ടികളുടെ കൈയിൽ പ്ലാസിക് ധൈര്യമായി നൽകാം. ഇവർ പ്ലാസ്റ്റിക്കിൽ നിന്ന് രൂപം കൊടുക്കുന്നത് അവർക്ക് ഉപയോഗിക്കാവുന്ന കുഞ്ഞുകുഞ്ഞു സാധനങ്ങൾതന്നെ.. കണ്ടാൽ കൗതുകവും ആശ്ചര്യവും ജനിപ്പിക്കുന്ന ഉത്പന്നങ്ങളാണ് ഈ കുട്ടികൾ തങ്ങളഉടെ കരവിരുതിൽ ഉപയോഗശൂന്യമായ പ്ലാസ്റ്റിക്കിൽ നിന്ന് നിർമ്മിക്കുന്നത്.
.ഉപയോഗശൂന്യമായ പ്ലാസ്റ്റിക് കുപ്പികളിൽ നിന്ന് മുയലിന്റെ രൂപത്തിലുള്ള പെൻ സ്റ്റാൻഡുകളാണ് കുട്ടികൾ നിർമ്മിച്ചത്,പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വഴുതക്കാട് പാലോട്ടുകോണം റോഡിലെ ആർട്ട് ഹബിൽ കുട്ടികൾക്കായി സംഘടിപ്പിച്ച പ്ലാസ്റ്റിക് പുനരുപയോഗ ശില്പശാലയിലായിരുന്നു കുട്ടികളുടെ ക
രവിരുത് പ്രകടമായത്. .ക്രയോൺസ് ആർട്ട് ഹബ് ക്രിയേറ്റീവ് ഡയറക്ടർ അഡ്വ.എം.നമിത,എക്സിക്യൂട്ടീവ് ഡയറക്ടർ വിമൽ കൃഷ്ണ,അശ്വതി,അമൽ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി..
പരിശീലനത്തിന്റെ ഭാഗമായി പുതിയ അധ്യയന വർഷത്തിലേക്ക് പേപ്പർ ബോക്സുകൾ,പേപ്പർ പേനകൾ എന്നിവ കുട്ടികൾക്ക് സമ്മാനമായി നൽകി. ആർട്ട്,ക്രാഫ്റ്റ് തുടങ്ങി വിവിധ വിഷയങ്ങളിൽ എല്ലാ ഞായറാഴ്ചകളിലും ആർട് ബഹിൽ പരിശീലനം നൽകി വരുന്നുണ്ട്. ഫോൺ:790 785 49 49