കൊല്ലം: കൊല്ലത്ത് നിപ വെെറസ് ബാധ സംശയത്തിൽ മൂന്ന് പേർ നിരീക്ഷണത്തിൽ. നേരത്തെ ചികിത്സയിലായിരുന്ന വിദ്യാർത്ഥിയുടെ സഹപാഠികളാണ് ഇപ്പോൾ നിരീക്ഷത്തിലുള്ളത്. വിദ്യാർത്ഥിക്കൊപ്പം ഇവർ പരിശീലന പരിപാടിയിൽ പങ്കെടുത്തിരുന്നു. എന്നാൽ, ഇവർ രോഗലക്ഷണങ്ങലൊന്നും ഇല്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. കൊല്ലം ജില്ലാ ആശുപത്രിയിലും പാരിപ്പള്ളി മെഡിക്കൽകോളേജിലും ഐസോലേഷൻ വാർഡ് ഒരുക്കും. നിരീക്ഷണത്തിലുള്ള രണ്ട് പേർ കൊട്ടാരക്കര സ്വദേശിയാണ്.