accident

കോയമ്പത്തൂർ: കുടുംബശ്രീയുടെയും തൊഴിലുറപ്പ് തൊഴിലാളി കൂട്ടായ്മയുടേയും നേതൃത്വത്തിൽ മധുരയിലേക്ക് പോയ വിനോദയാത്ര സംഘം അപകടത്തിൽപ്പെട്ട് മൂന്ന് മരണം. പുലർച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്. അപകടത്തിൽ കൊടുവായൂർ സ്വദേശികളായ സരോജിനി(65), പെട്ടമ്മാൾ(68)), കുനിശ്ശേരി സ്വദേശിനി നിഖില (8)എന്നിവരാണു മരിച്ചത്. അപകടത്തിൽ 11 പേർക്ക് ഗുരുതരമായി പരിക്കേറ്റു.

ഇവരെ മധുര സർക്കാർ ആശുപത്രിയിലും നിസാരമായി പരിക്കേറ്റവരെ സാത്തൂരിലെ ജനറൽ ആശുപത്രിയിലും പ്രവേശിപ്പിച്ചു. മധുര,രാമേശ്വരം എന്നിവടങ്ങളിലേക്കാണ് ഇവരുടെ സംഘം യാത്രതിരിച്ചത്. 59 പേർ ബസിലുണ്ടായിരുന്നുവെന്നാണ് വിവരം. മധുരയിലെ സന്ദർശനം പൂർത്തിയാക്കി മടങ്ങുന്നതിനിടെ ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്നാണ് റിപ്പോർട്ട്.