ശ്രീ നാരായണ ഗുരു മിഷൻ ഓഫ് ദി യുകെ ( SNGM UK ) യുടെ നാൽപ്പതാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് SNGM UK യുടെ കലാ വിഭാഗമായ ഗുരുപ്രഭയുടെ ഏറ്റവും പുതിയ സാമൂഹ്യ നാടകം 'അദ്വൈതം' ജൂൺ 16 ഞായറാഴ്ച ലണ്ടനിലെ ഇൽഫോർഡ് ടൗൺ ഹാളിൽ അവതരിപ്പിക്കും. 4 മണിക്ക് മെലടീ ബീറ്റ്സിന്റെ ഗാനമേളയോടെയാണ് പരിപാടികൾ തുടങ്ങുന്നതു.
പ്രമുഖ നാടകകൃത്തും സംവിധായകനുമായ ശ്രീ രാജൻ കിഴക്കിനില യാണ് ഈ നാടകത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്. കേരളത്തിലെ ഇന്നത്തെ സാമൂഹ്യ പശ്ചാത്തലത്തിൽ നിന്നുകൊണ്ട് ആനുകാലിക രാഷ്ട്രീയ മതപരമായ സംഭവങ്ങളെ കോർത്തിണക്കി രണ്ട് കുടുംബങ്ങളുടെ കഥ പറയുകയാണ് ഈ നാടകത്തിലൂടെ. പ്രണവം മധു സംഗീതവും ശശി കുളമട സംവിധാനവും നിർവഹിക്കുന്ന ഈ നാടകത്തിൽ ലണ്ടനിലെ പരിചിതരായ ഒരു സംഘംമലയാളികൾ അഭിനയിക്കുന്നു. ബാബു, സതീഷ് കുമാർ , മുരളീധരൻ , ജയ്സൺ ജോർജ്ജ്, കീർത്തി സോമരാജൻ , വക്കം. ജി . സുരേഷ്‌കുമാർ, അജിത് പിള്ള
ഗിരിധരൻ, സുനിത് , സുദേവൻ, ജീജാ ശ്രീലാൽ, ബീനാ പുഷ്‌കാസ്, മഞ്ജു മന്ദിരത്തിൽ, അശ്വതി.എം.ശശിധരൻ ,മല്ലികാ നടരാജൻ എന്നിവർ വേഷമിടുന്നു.രംഗപടം ഒരുക്കുന്നത് : ആർട്ടിസ്റ്റ് . വിജയൻ കടമ്പേരി. വിശദവിവരങ്ങൾക്കും ടിക്കറ്റിനും ബന്ധപ്പെടുക: ജീ ശശികുമാർ 07949588132, ബൈജു 07803585907, മുരളീധരൻ 07834801529