kk-shylaja

കൊച്ചി : നിപ പ്രതിരോധ പ്രവർത്തനങ്ങൾക്ക് സർക്കാരിന് പൂർണ്ണ പിന്തുണയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എറണാകുളം ഗസ്റ്റ് ഹൗസിൽ ആരോഗ്യമന്ത്രി കെ.കെ ശൈലജയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും സർക്കാർ ആവശ്യമായ മുൻ കരുതലുകൾ സ്വീകരിച്ചിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി അറിയിച്ചതായും ചെന്നിത്തല പറഞ്ഞു.

എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന യുവാവിന് നിപയാണെന്ന് കുറച്ച് മുമ്പ് പത്രസമ്മേളനത്തിൽ ആരോഗ്യമന്ത്രി സ്ഥിരീകരിച്ചിരുന്നു. ആവശ്യമായ മുൻകരുതലുകൾ നേരത്തെ സ്വീകരിച്ചതിനാൽ നിലവിൽ ഭയപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി പത്രസമ്മേളനത്തിൽ അറിയിച്ചിരുന്നു. കൂടാതെ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ കർശന നടപടി എടുക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.