പ്രതിപക്ഷ നേതാവ് രമേശ് ചെന്നിതലയെ പരിസഹിച്ച് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രംഗത്ത്. പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണവുമായി ബന്ധപ്പെട്ട് സഹകരണ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയുടെ ഉദ്‌ഘാടനം നിർവഹിച്ച് ചെന്നിത്തലയിട്ട് ഫേസ്ബുക്ക് പോസ്‌റ്റിനെ പരിഹസിച്ചു കൊണ്ടാണ് കടകംപള്ളി രംഗത്തെത്തിയിരിക്കുന്നത്.
രളയം തകർത്ത കേരളത്തെ വീണ്ടെടുക്കാൻ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷ നേതാവിനെ തന്നെ താക്കോൽ ദാനത്തിനായി ക്ഷണിച്ച ചേർപ്പ് സഹകരണ സംഘം ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ എന്നും കടംകംപള്ളി ഫേസ്ബുക്കിൽ കുറിച്ചിട്ടുണ്ട്.
കുറിപ്പിന്റെ പൂർണരൂപം-
'പ്രളയാനന്തര കേരളത്തിന്റെ പുനർനിർമാണത്തിനായി ബഹു: കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം സഹകരണ വകുപ്പ് ആവിഷ്‌കരിച്ചു നടപ്പിലാക്കുന്ന കെയർ ഹോം പദ്ധതിയുടെ കീഴിൽ ചേർപ്പ് സഹകരണ സംഘം നിർമ്മിച്ച വീടിന്റെ താക്കോൽദാനം ബഹു: പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നിർവഹിക്കുന്നു. പ്രളയം തകർത്ത കേരളത്തെ വീണ്ടെടുക്കാൻ ഒന്നും ചെയ്തില്ലെന്ന് പറഞ്ഞു നടന്ന പ്രതിപക്ഷ നേതാവിനെ തന്നെ താക്കോൽ ദാനത്തിനായി ക്ഷണിച്ച ചേർപ്പ് സഹകരണ സംഘം ഭാരവാഹികൾക്ക് അഭിവാദ്യങ്ങൾ.
പ്രതിപക്ഷ നേതാവിന്റെ അറിവിലേക്കായി ചില കാര്യങ്ങൾ,
കേരളമെമ്പാടും കെയർ ഹോം പദ്ധതിയിലൂടെ 2000 വീടുകളാണ് സഹകരണ വകുപ്പ് നിർമിച്ചു നൽകുന്നത്. ഇക്കഴിഞ്ഞ ഫെബ്രുവരി 26ന് ബഹു: സംസ്ഥാന മുഖ്യമന്ത്രി സ:പിണറായി വിജയൻ 228 വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചാണ് ഈ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചത്. അതിന് ശേഷം ഇതുവരെ 1200ഓളം വീടുകളുടെ താക്കോൽ ദാനം നിർവഹിച്ചു അതിന്റെ ഉപഭോക്താക്കൾക്ക് കൈ മാറി കഴിഞ്ഞു. ബാക്കി വരുന്ന വീടുകളുടെയും നിർമാണം ഉടൻ തന്നെ പൂർത്തീകരിച്ചു കൈമാറുന്നതാണ്. പ്രതിപക്ഷ നേതാവിന് ഇനിയും ഒരുപാട് വീടുകളുടെ താക്കോൽദാനം നിർവഹിക്കുവാനും സർക്കാരിന്റെ നവകേരള നിർമാണത്തിൽ പങ്കാളിയാകുവാനും കഴിയട്ടെ എന്നാശംസിക്കുന്നു'.